രക്തസ്രാവം നിലച്ചില്ല. പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കേസെടുത്ത് പൊലീസ്

പതിയാശ്ശേരി സ്വദേശി സജ്‌ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിന്റെ ഭാര്യയാണ്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
535354

തൃശൂര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. പതിയാശ്ശേരി സ്വദേശി സജ്‌ന (26) ആണ് മരിച്ചത്. പുഴങ്കരയില്ലത്ത് ആസാദിന്റെ ഭാര്യയാണ്.

Advertisment

ഇന്നലെ രാത്രിയിലാണ് സംഭവം. സജ്‌നയ്ക്ക് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ സുഖപ്രസവമായിരുന്നു. എന്നാല്‍  രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തും മുമ്പ് സജ്‌നയുടെ മരണം സംഭവിച്ചു. കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു.

Advertisment