/sathyam/media/media_files/2025/12/13/election-counting-mission-2025-12-13-06-46-22.jpg)
കോട്ടയം: കേരളാ കോണ്‍ഗ്രസുകള്‍ നേരിട്ട് ഏറ്റുമുട്ടിയ ജില്ലാ പഞ്ചായത്ത് കഞ്ഞിരപ്പള്ളി ഡിവിഷനില്‍ റീ കൗണ്ടിങ് വേണമെന്ന് ആവശ്യം. യു.ഡി.എഫിന്റെ തോമസ് കുന്നപ്പള്ളി എല്‍.ഡി.എഫിന്റെ ജോളി മടുക്കക്കുഴി, ബി.ജെ.പിയുടെ കെവി നാരായണന്‍ എന്നിവരാണ് ഇവിടെ മത്സരിച്ചത്.
132 വോട്ടുകള്‍ക്കാണു യു.ഡി.എഫിന്റെ തോമസ് കുന്നപ്പള്ളി വിജയിച്ചത്. തോമസ് കുന്നപ്പള്ളിക്ക് 17781 വോട്ടും, ജോളി മടുക്കക്കുഴിക്കു 17649 വോട്ടും കെവി നാരായണന് 8947 വോട്ടും ലഭിച്ചിരുന്നു. ഓരോ മണിക്കൂറും ലീഡ് നില മാറി മറഞ്ഞി പോരാട്ടത്തിലാണു നേരിയ വോട്ട വ്യത്യാസത്തിലായിരുന്നു തോമസ് കുന്നപ്പള്ളിയുടെ ജയം. എന്നാല്‍, ഇപ്പോള്‍ ഇവിടെ റീ കൗണ്ടിങ് വേണമെന്നാണു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം.
പോസ്റ്റല്‍ ബാലറ്റുകള്‍ പോലും കൃത്യമായി എണ്ണിയിട്ടില്ല. 45 പോസ്റ്റല്‍ ബാലറ്റുകള്‍ ഉള്‍പ്പടെ എണ്ണിയില്ലെന്നാണ് ആക്ഷേപം. കൗണ്ടിങ്ങിനിടെ കൂവപ്പള്ളി ബൂത്തിലെ യന്ത്രം തരാറായിരുന്നു. ഈ തകരാര്‍ പഹരിച്ച ശേഷം കൗണ്ടിങ്ങില്‍ മൂന്നു സ്ഥാനാര്‍ഥികളുടെയും വോട്ട് അവസാന കണക്കില്‍ ചേര്‍ത്തിട്ടില്ലെന്ന ഗുരുതര ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനനെയും കോടതിയെയും സമീപിക്കാന്‍ ഒരുങ്ങുകയാണു കേരളാ കോണ്‍ഗ്രസ് (എം).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us