ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു

പനി ബാധിതരുടെയും ഡെങ്കിപ്പനി ബാധിതരുടെയും എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ഡെങ്കിപ്പനി ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായി കൊല്ലം തുടരുകയാണ്

author-image
admin
New Update
kerala

കൊല്ലം ∙ പനി ബാധിതരുടെ എണ്ണം കുറയുമ്പോഴും ജില്ലയിലെ ഡെങ്കിപ്പനി കൂടുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പനി ബാധിതരുടെയും ഡെങ്കിപ്പനി ബാധിതരുടെയും എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും ഡെങ്കിപ്പനി ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായി കൊല്ലം തുടരുകയാണ്. 128 പേർക്കാണ് ഈ ആഴ്ച ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 234 പേർ ഡെങ്കിപ്പനി രോഗത്തിന് ഈ ആഴ്ച ചികിത്സ തേടുകയും ചെയ്തു. 

Advertisment

കഴിഞ്ഞ ആഴ്ചയിൽ ജില്ലയിൽ ഡെങ്കിപ്പനി ഗുരുതര സാഹചര്യത്തിലായിരുന്നു ഉണ്ടായിരുന്നത്. 266 പേർക്കായിരുന്നു കഴിഞ്ഞ ആഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതിൽ നിന്നു വലിയ കുറവ് വന്നെങ്കിലും കഴിഞ്ഞ ശനിയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ജില്ലയിലായിരുന്നു. കരുനാഗപ്പള്ളി, ചിറക്കര, പാരിപ്പള്ളി, കടയ്ക്കൽ, കെഎസ് പുരം, ശൂരനാട് നോർത്ത്, എഴുകോൺ, പൊഴിക്കര, തഴവ, തൊടിയൂർ എന്നീ ഇടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Health dengue fever
Advertisment