മരുഭൂമികള്‍ പുനരുജ്ജീവനത്തിന്‍റെയും സ്ഥിരതയുടെയും കഥകള്‍ പറയുന്നു.-മുസഫര്‍ അഹമ്മദ്, യാനം യാത്രാസാഹിത്യോത്സവത്തില്‍

New Update
yaanam muzafar muhammad
വര്‍ക്കല: മരുഭൂമിയെന്നാല്‍ എല്ലാം തരിശും നിര്‍ജ്ജീവവുമല്ല. അദ്ഭുതകരവും സര്‍വ്വതും ഉള്‍ക്കൊള്ളുന്നതും സ്വയം നിലനില്‍ക്കുന്നതുമായ പാരിസ്ഥിതിക സാംസ്കാരിക അവസ്ഥയാണത്. ഇന്ത്യയിലെ ആദ്യത്തെ യാത്രാസാഹിത്യ ഉത്സവത്തില്‍ (യാനം 2025) പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
നാല്‍പത്തിനാല് നദികളും രണ്ടു കാലവര്‍ഷചക്രങ്ങളില്‍ സമൃദ്ധമായ മഴയും ലഭിക്കുന്ന ഹരിത കോമളമായ കേരളത്തിലുള്ള മലയാളികള്‍ക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ മരുഭൂമിയെക്കുറിച്ചുള്ള വമ്പന്‍ അബദ്ധധാരണയാണിത്. അറേബ്യയിലെ മരുഭൂമികളുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ച് ഏറെ എഴുതിയിട്ടുള്ള സാഹിത്യകാരനാണ് മുസഫര്‍ അഹമ്മദ്. വിവിധ ഭാഷകളിലേക്ക് ഇദ്ദേഹത്തിന്‍റെ യാത്രാവിവരണങ്ങള്‍ ഭാഷാന്തരം ചെയ്തിട്ടുണ്ട്. 'മരുഭൂമിയുടെ ആത്മകഥയെന്ന' ഇദ്ദേഹത്തിന്‍റെ ഗന്ഥം ആഗോള പ്രശസ്തി നേടിയിട്ടുണ്ട്. (ഓട്ടോബയോഗ്രഫി ഓഫ് ദി ഡസേര്‍ട്ട്). സാഹിത്യോത്സവത്തില്‍ മരുതരണങ്ങള്‍:യാത്രകളുടെയും കുടിയേറ്റങ്ങളുടെയും കഥകള്‍ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്.

കേരളത്തില്‍ ഇന്ന് ദൃശ്യമാകുന്ന സമ്പല്‍സമൃദ്ധിയുടെ ഒരു കാരണം അറേബ്യന്‍ മരുഭൂമികളാണെന്നത് അത്യധികം വിരോധാഭാസം എന്ന് തോന്നാം. ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തില്‍ മുന്‍ഗാമികള്‍ താണ്ടിയ വരണ്ട ചൂടേറിയ പാതകള്‍ മറക്കാനാകില്ല. പാശ്ചാത്യ എഴുത്തുകാരും ചലിത്രകാരډാരും മരുഭൂമിയെക്കുറിച്ച് നമ്മളില്‍ സൃഷ്ടിച്ച പ്രതിബിംബങ്ങള്‍ ആ പാരിസ്ഥിതിക ഘടനയുടെ യാഥാര്‍ഥ ജീവനവും വൈവിധ്യവും സാംസ്കാരിക സമൃദ്ധിയും സ്ഥിരതയും പുനരുജ്ജീവനശേഷിയും മറച്ചുവയ്ക്കുന്നതോ വികലമാക്കുന്നതോ ആയിരുന്നു. ഈ എഴുത്തുകളിലൂടെ നമ്മളില്‍ ഉറച്ചുപോയ മരുഭൂമി എന്ന ആശയം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രയോ കാതം അകലെയായിരുന്നു എന്ന് എന്‍റെ ആദ്യത്തെ മരുഭൂമിയിലേക്കുള്ള യാത്രയില്‍ എനിക്ക് ബോധ്യമായി.
മരുഭൂമിക്ക് അതിന്‍റേത് മാത്രമായ ജൈവവൈവിധ്യവും സംസ്കാരവുമുണ്ട്. അവിടെ പാര്‍ക്കുന്ന മനുഷ്യരുടെ സാംസ്കാരികവും പാരമ്പര്യവുമായ വഴികളും, അതിജീവനശേഷിയും സവിശേഷവും അദ്ഭുതകരവും തന്നെ. ഈ യാത്രകള്‍ക്ക് ശേഷം എഴുതാനിരിക്കുമ്പോള്‍ ഞാന്‍ അനുഭവിച്ച വസ്തുതകള്‍, ബോധ്യങ്ങള്‍ പ്രതിഫലിപ്പിക്കാനായിരുന്നു എന്‍റെ മനപ്പൂര്‍വ്വമായ ശ്രമമെല്ലാം-മുസഫര്‍ അഹമ്മദ് പറയുന്നു. ഞാന്‍ കണ്ടതും എനിക്ക് ബോധ്യപ്പെട്ടതുമാണ് എന്‍റെ എഴുത്തിന്‍റെ മര്‍മ്മം. എന്‍റെ പുസ്തകങ്ങള്‍ അതുകൊണ്ടുതന്നെ വായനക്കാര്‍ ആഹ്ലാദത്തോടെ സ്വീകരിച്ചു. പല സര്‍വ്വകലാശാലകളും അവയെ പാഠപുസ്തകങ്ങളുമാക്കി. പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ച എഴുത്തുകാരനാണ് മുസഫര്‍ അഹമ്മദ്.

മറ്റെല്ലാ പാരിസ്ഥിതിക വ്യവസ്ഥകളുടേതിനുമൊപ്പം മരുഭൂമിയും മനുഷ്യരുടെ ഇടപെടലും കൈയേറ്റവും മൂലം അപജയം നേരിടുന്നുണ്ട്. പാരിസ്ഥിതിക സര്‍വ്വനാശത്തെ സൂചിപ്പിക്കാന്‍ മരുവല്‍ക്കരണം എന്ന വാക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് ചോദിക്കാം. ശരിയാണ്, നിങ്ങള്‍ ഏതുതരം പാരിസ്ഥിതിക വ്യവസ്ഥയില്‍നിന്നാണ് ചോദ്യമുയര്‍ത്തുന്നത് എന്നതിനെ ആശ്രയിച്ചേ ഈ വാക്കിനെ വിലയിരുത്താവൂ. മരുഭൂമിയുടെ കാര്യത്തില്‍ ഈ വാക്കിന് പ്രസക്തിയില്ല.

'യാനം' എന്ന പേരില്‍ സാഹിത്യോത്സവം സംഘടിപ്പിച്ച കേരള വിനോദ സഞ്ചാര വകുപ്പിനെ അദ്ദേഹം അഭിനന്ദിച്ചു. യാത്രയെ അനുഭവവും ഉത്സവവുമാക്കി മാറ്റുന്ന ഇത്തരം സാഹിത്യകൂട്ടായ്മകള്‍ക്ക് ഏറെ സാംസ്കാരിക പ്രസക്തിയുണ്ട്. ജനങ്ങള്‍ക്ക് യാത്രാ എഴുത്തുകാരെ അറിയാനും കലാകാരന്മാരെയും  സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സര്‍മാരെ അവതരിപ്പിക്കാനും ഇത് വേദിയൊരുക്കുന്നു. ഇവരുടെ അനുഭവങ്ങളും വെല്ലുവിളികളും വലിയൊരു വിഭാഗത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കുന്നു.

അഹമ്മദിന്‍റെ യാത്രാ വിവരണ ഗ്രന്ഥമായ 'മരുഭൂമിയുടെ ആത്മകഥയ്ക്ക്' (ഓട്ടോ ബയോഗ്രഫി ഓഫ് ദി സെസേര്‍ട്ട്) കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മറ്റൊരു പുസ്തകമാണ് 'മരുമരങ്ങള്‍'. Camels in the Sky: Travels In Arabia  എന്ന പേരില്‍ ഇന്ത്യയിലെ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ചില സര്‍വ്വകലാശാലകളില്‍ ഇത് പാഠപുസ്തകവുമാണ്.

'യാനം 2025' ഇന്ത്യയിലെ ആദ്യത്തെ യാത്രാ എഴുത്തുകാരുടെ സാഹിത്യോത്സവമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ എഴുത്തുകാര്‍, വ്ലോഗര്‍മാര്‍, ഇന്‍ഫ്ലുവന്‍സര്‍മാര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കുന്നു. വാക്കുളെയും യാത്രാ ത്വരയേയും ആഘോഷിക്കല്‍ എന്നതാണ് ഈ സാഹിത്യോത്സവത്തിന്‍റെ പ്രമേയം.
Advertisment
Advertisment