Advertisment

ജാഗ്രതയോടെ വിജിലൻസ് ഉണ്ടെങ്കിലും ഇവിടെ സർക്കാരിന്റെ നയങ്ങൾ അട്ടിമറിക്കപ്പെടുന്നു

New Update
Hhb

കോട്ടയം: സർക്കാർ -അർദ്ധസർക്കാർ കാര്യാലങ്ങളീൽ തീർപ്പാക്കാതെ പരാതികൾ, അപേക്ഷകൾ, നിവേദനങ്ങൾ കെട്ടിക്കിടക്കുന്നു. പരാതികളിലും അപേക്ഷകളിലും നിവേദനങ്ങളിലും വേഗതയിൽ തീർപ്പാക്കാൻ കാര്യാലയങ്ങളിൽ മേൽനോട്ടത്തിനായി നോഡൽ ഓഫീസറെമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ ചലനങ്ങൾ ഉണ്ടാകുന്നില്ല.

Advertisment

കെട്ടിക്കിടക്കുന്നു ഫയലുകളീൽ തീർപ്പാക്കാനും പരാതികൾക്ക് ഇടനൽകാതെ പരിഹരിക്കാൻ പൊതുഭരണ വകുപ്പ് സർക്കൂലർ ഇറക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ മുഖവിലയ്ക്ക് എടുക്കുന്നീല്ല. റവന്യൂ - തദ്ദേശസ്വയംഭരണ - ആഭ്യന്തര - വ്യവസായ വകുപ്പുകളുമായി നിരവധി പരാതികളാണ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിൽ ദിനവും എത്തുന്നത്.

സർക്കാർ ഫയൽ നീക്കങ്ങൾ ഓൺലൈൻ സേവനങ്ങൾ ആയിട്ടുപൊലും ചില ഉദ്യോഗസ്ഥർക്ക് ഓൺലൈൻ സേവനങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ പരീജ്ഞാന കുറവ് മൂലം കാലതാമസം ഉണ്ടാകുന്നുണ്ട്. പൊതുജനങ്ങളുടെ പരാതികൾക്ക് തീർപ്പാക്കാൻ താലൂക്ക് തലങ്ങളിൽ നടത്തിയ അദാലത്ത് പരിഗണനയ്ക്ക് വന്ന പല പരാതികളീൽ പതിനഞ്ച് ദിവസത്തിനകം മറുപടി നൽകാൻ നിർദേശം ഉണ്ടെങ്കിലും അതും തടസപ്പെട്ടു.

ജീല്ലയീൽ മന്ത്രിമാരുടെ അധ്യക്ഷതയിൽ സർക്കാർ കാര്യാലയത്തിൽ കെട്ടിക്കിടക്കുന്നതും തീർപ്പാക്കാതെ ഇരീക്കുന്ന ഫയൽ അവലോകനം നടത്തുമ്പോൾ വകുപ്പ് അദ്ധ്യക്ഷൻ മാർ തെറ്റായ വിവരങ്ങൾ നൽകി മന്ത്രി ഉൾപ്പെടെ മേൽ അധികാരികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നുള്ള ആരോപണം ശക്തമാണ്.

സർക്കാർ കാര്യാലയത്തിൽ ലഭിക്കുന്നവ സേവന അവകാശ നിയമത്തിന്റെ ഭാഗമാണെങ്കിലും കാലതാമസം നേരിടുന്നത് കൊണ്ട് വ്യാപകമായി സർക്കാരിന്റെ വിവിധ ഓഫീസുകളിൽ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ വിജിലൻസ് ആൻഡ് ആന്റി കറപക്ഷൻ തലത്തീലും പരാതികളുടെ എണ്ണം കൂടി.

സംസ്ഥാനത്ത് സർക്കാർ കാര്യാലയത്തിലെ തീർപ്പാക്കാത കിടക്കുന്ന ഫയലുകൾ സംബന്ധിച്ച് വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിലുളള ഉന്നത തല അന്വേഷണവും പരിശോധനയും നിരീക്ഷണവും ഉണ്ടാകണമെന്നുള്ള അഭിപ്രായം ഉയർന്നിട്ടുണ്ട്.

Advertisment