വെയിലും മഴയും സഹിച്ചവർ അവിടെ സ്വന്തം വിധിയെപ്പഴിച്ചാണ് കഴിയുന്നത്, ഒരു ടാർപോളിനോ പ്ലാസ്റ്റിക്കോ കെട്ടാൻ അനുവാദമില്ല, ഏക ആശ്രയം രണ്ടു മരങ്ങൾ മാത്രം; ആശാവർക്കർമാരുടെ സമരവേദിയിൽ കാണുന്നത്, വളരെ സങ്കടകരമായ ദൃശ്യങ്ങൾ

New Update
aasha workers

തിരുവനന്തപുരം:  ഇന്നലെ സെക്രട്ടറിയേറ്റിനുമുൻപിലെ ആശാവർക്കർമാരുടെ സമരവേദിയിൽപ്പോയി. വളരെ സങ്കടകരമായ ദൃശ്യമാണ് അവിടെ കാണാൻ കഴിഞ്ഞത്. പരിതാപകരമായ സാഹചര്യം, വെയിലും മഴയും സഹിച്ചവർ അവിടെ സ്വന്തം വിധിയെപ്പഴിച്ചാണ് കഴിയു ന്നത്. ഒരു ടാർപോ ളിനോ പ്ലാസ്റ്റിക്കോ കെട്ടാൻ അനുവാദമില്ല. വലിയ ഒന്നുരണ്ടു മരങ്ങളുള്ളതാണ് ഏക ആശ്രയം.

Advertisment

അകത്ത് സെക്രട്ടറിയേറ്റിനുള്ളിൽ ശീതീകരിച്ച മുറിയിൽ ജന പ്രതിനിധികൾ നാട് ഭരിക്കുമ്പോഴാണ് ഈ സ്ത്രീകൾ സ്വന്തം കുടുംബം വിട്ട് ജീവിക്കാനുള്ള അവകാശത്തിനായി സെക്രട്ട റിയേറ്റിനുമുന്നിലെ പെരുവഴിയോരത്തു കഴിയുന്നത്.


ഈർക്കിൽ സമരം, ഗ്രൂപ്പ് സമരം എന്നൊക്കെ ഇവരെ അധിക്ഷേ പിക്കുന്ന നേതാക്കളുടെ വീടുകളിൽ ഭാര്യക്കും ഭർത്താവിനും കൂടി എത്ര ലക്ഷം വരുമാനമുണ്ടെന്ന് സ്വയം വെളിപ്പെടുത്തട്ടെ ? മുഖ്യമന്ത്രിക്കു ശമ്പളമായി 1.85 ലക്ഷം രൂപയുണ്ട് മാസം. MLA പെൻഷൻ വേറെയുണ്ടോ എന്നറിയില്ല. അദ്ധ്യാപികയായിരുന്ന ഭാര്യക്ക് പെൻഷനുണ്ട്. വരുമാനം രണ്ടു ലക്ഷത്തിനു മുകളിൽ മാസം.


ഞാനവിടെ നിന്നപ്പോൾ ഒരു ബ്രിട്ടീഷ് വനിത അവിടെയെത്തി ആശാ വർക്കർമാരോട് കാര്യങ്ങൾ ആരായുന്നുണ്ടായിരുന്നു. ആശാവർക്കറായ ഒരു പെൺകുട്ടി വളരെ മനോഹരമായ ഇംഗ്ലീ ഷിൽ ( നമ്മുടെ ചില അനിഷേധ്യ നേതാക്കൾ പാർലമെന്റി ൽ പ്പോയി ഇംഗ്ളീഷിൽ ബബ്ബബ്ബ പറയുന്നതുപോലെയല്ല) അവരോട് തങ്ങൾക്കു ഒരു ദിവസം ലഭിക്കുന്ന ഓണറേറിയം 231 രൂപയാ ണെന്നു പറഞ്ഞപ്പോൾ അത്ഭുതത്തോടെ അവർ പറഞ്ഞത് " ohh It is just 2 pound "  എന്നാണ്. അതായത് ഒരു ബ്രിട്ടീഷ് പൗണ്ട് 112 ഇന്ത്യൻ രൂപയിൽ അധികമാണ്. നമ്പർ വൺ എന്നഭിമാനിക്കുന്ന കേരള ത്തിൽ ഇത്ര കുറഞ്ഞ വേതനമോ എന്നാകും അവർ കരുതിയത്.

സമരവേദിക്ക് മുന്നിൽ ഒരു വലിയ ചരുവത്തിൽ ഉച്ചയ്ക്കുള്ള കഞ്ഞി എല്ലാവരും ചേർന്നാണ് തയ്യറാറാ ക്കുന്നത്. ഉച്ചയ്ക്ക് കഞ്ഞിയും എന്തെങ്കിലും അച്ചാറും മാത്രം. കൂടാതെ രാവിലെയും വൈകിട്ടുമുള്ള വക  സുമനസ്സുകളുടെ സഹായം മാത്രം. നമുക്കറി യാം ആശാവർക്കർമാരൊന്നും അത്ര വലിയ സാമ്പത്തിക ഭദ്രതയു ള്ളവരൊന്നുമല്ല.

അവരുടെ ഡിമാൻഡ് അവിടെ എഴുതിവച്ചിരിക്കുന്നതു കണ്ട് ഞാ ൻതന്നെ അതിശയിച്ചുപോയി.21000 രൂപ ഓണറേറിയവും വിരമി ക്കുമ്പോൾ 5 ലക്ഷം രൂപ ആനുകൂല്യവും. അതായത് ദിവസം വെറും 700 രൂപ.


നമുക്കറിയാം സർക്കാർ അനുമതിയില്ലാതെ രണ്ടുതവണ തോന്നും പോലെ ശമ്പളവർദ്ധന നടത്തിയ KSEB യിൽ ഒരു ഡ്രൈവർ വാങ്ങു ന്ന ശമ്പളം ഒരു ലക്ഷത്തിനും മുകളിലാണത്രെ ?


നമ്മുടെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലെ ഓഫീസ് അസിസ്റ്റ ന്റിന് (പ്യുൺ) 50,000 ത്തിനു മുകളിലാണ് മാസ ശമ്പളം.കാർ ഡ്രൈവർക്ക് 75000 ത്തിനും മുകളിൽ.

ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണയുമായെത്തിയ ആലപ്പുഴയിൽനിന്നുള്ള ഒരു മനുഷ്യാവകാശ പ്രവർത്തക എന്നോട് പറഞ്ഞത് മറ്റൊരു പോംവഴിയുമില്ലാതെ വന്നപ്പോഴാണ് ഇവർ സമരമുഖത്തേക്ക് വന്നതെന്നാണ്. ഇതിനുനേരെ സർക്കാർ മുഖം തിരിക്കുന്നത് ദുഃഖകരമാണെന്നും അവർ പറഞ്ഞു.


ആശാവർക്കർമാർക്ക് പിടിപ്പതു പണിയുണ്ട്. നാട്ടിൻപുറങ്ങളിൽ നമ്മൾ കാണുന്നതാണ്. ഓരോ കുടുംബത്തിന്റെയും സ്പന്ദനം അറിയുന്നവരാണ് അവർ. കഴിഞ്ഞ കോവിഡ് കാലത്ത് അവരുടെ സേവനമഹത്വം അനുഭവിക്കാത്ത നേതാക്കളും ഉദ്യോഗസ്ഥരു മുൾപ്പടെ ഒരു മലയാളിയും കേരളത്തിലുണ്ടാകില്ല.


എനിക്ക് നേരിട്ടറിയാവുന്നതാണ്. 2021 ൽ കോവിഡ് ബാധിച്ച് ഞാനും ഭാര്യയും ഒറ്റപ്പെട്ട് വീടിനുള്ളിൽക്കഴിഞ്ഞപ്പോൾ തുണയായത് മേലിലയിലെ വാർഡ് മെമ്പറും ആശാപ്രവർത്തക യുമായിരുന്ന ജ്യോതിയായിരുന്നു. എന്നും രാവിലെയും വൈകി ട്ടും രാത്രിയിലും ഫോണിലൂടെ അവർ നൽകിയ നിർദ്ദേശങ്ങളും ഉപദേശങ്ങളും മൂലമാകാം ഒരുപക്ഷേ ഞങ്ങൾക്ക് അതിൽനിന്നും കരകയറാൻ കഴിഞ്ഞത്.


ആശാവർക്കർമാർ നമ്മുടെ നാടിന്റെ ജീവനാഡിയാണ്.അവർ 24 X 7 ആത്മാർത്ഥമായി ജോലിചെയ്യുന്നവരാണ്. നമുക്കവരെ എപ്പോ ൾ വേണമെങ്കിലും ഫോണിൽ വിളിക്കാം. സഹായത്തിന് അവരു ണ്ടാകും. മേലധികാരികളോടോ ഡോകട്ർമാരോടോ ഉപദേശം തേടി അക്കാര്യങ്ങൾ നമ്മെ കൃത്യമായി അവരറിയിക്കുകയും ചെയ്യും.


ആശാ വർക്കർമാർ നമ്മുടെ നാടിൻറെ ആശയാണ്.അവരുടെ നിരാശ അവസാനിപ്പിക്കാൻ രാഷ്ട്രീയധാർഷ്ട്യം മറന്ന് സർക്കാർ സംവിധാനം ഉണർന്നേ മതിയാകൂ..മുന്തിയ ശമ്പളവും പെൻഷനും വാങ്ങുന്നവർക്കിടയിൽ ആ പാവങ്ങളും ജീവിച്ചോട്ടെ. ഇക്കാര്യ ത്തിൽ ജനരോഷം നാൾക്കുനാൾ സർക്കാരിന് എതിരാകുകയാണ്.

Advertisment