വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജനുവരി 24 ന് ; വിഴിഞ്ഞം ഉയർത്തി കാട്ടി പ്രചാരണം നടത്തുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ സി. പി. എം ; തിരുവനന്തപുരത്ത് യു ഡി എഫിൽ നിന്നും ബി ജെ പി യിൽ നിന്നും എൽ.ഡി.എഫ് നേരിടുന്നത് വൻ വെല്ലുവിളി

New Update
vizhinjam port-3

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ചാണ് തിരുവനന്തപുരം ജില്ലയിലെ ഇടത് മുന്നണി മുന്നോട്ട് പോകുന്നത്. വിഴിഞ്ഞത്തിൻ്റെ പിതൃത്വത്തെ ചൊല്ലി യു.ഡി.എഫ് - എൽഡിഎഫ് തർക്കം അവസാനിച്ചിട്ടില്ലെങ്കിൽ പോലും എൽ.ഡി.എഫ് വിഴിഞ്ഞം അവരുടെ ഭരണ നേട്ടമായി ഉയർത്തി കാട്ടുകയാണ് .വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. 

Advertisment

തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. 

ബെർത്ത് നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്റർ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment