ധൻരാജ് രക്ത സാക്ഷി ഫണ്ട് വിവാദം. പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ഫണ്ട് കട്ടെന്ന് തുറന്ന് പറഞ്ഞ് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുകൃഷ്ണൻ. സി.പി.എം കടുത്ത പ്രതിരോധത്തിൽ. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പാർട്ടിയംഗത്തിന്റെ വെളിപ്പെടുത്തലിൽ പാർട്ടി ആശങ്കയിൽ.

പാർട്ടിക്ക് അകത്ത് എങ്ങനെയാണ് നേതാക്കൾ വ്യക്തിപരമായ ഗ്രൂപ്പുകളെ ഉണ്ടാക്കുന്നതെന്ന് ഈ പുസ്തകത്തിൽ തുറന്നടിക്കുന്നുണ്ട്.

New Update
cpm

തിരുവനന്തപുരം : സി.പി.എമ്മിന്റെ രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള ഫണ്ട് വെട്ടിപ്പ് വിവാദം പുതിയ തലത്തിലേക്ക്.

Advertisment

പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ ധനരാജിന്റെ പേരിലുള്ള ഫണ്ട് കൊള്ളയടിച്ചെന്ന് സ്ഥിരീകരിച്ച് സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം വി. കുഞ്ഞുകൃഷ്ണന്റെ വെളിപ്പെടുത്തലാണ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.

 ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. സമീപകാലത്ത് ഇതാദ്യമായാണ് ഇത്രയും സമുന്നതനായ ഒരു നേതാവ് പാർട്ടിക്കകത്തെ അണിയറ കഥകൾ വിളിച്ചു പറയുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തു നിൽക്കേ പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ കണ്ണൂർ ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ സി.പി.എമ്മിന് തിരിച്ചടിയായേക്കും.

ധൻരാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്.

ബാങ്ക് സ്റ്റേറ്റ്‌മെൻറ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.

തട്ടിപ്പ് നടന്ന് വിവരം അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിട്ടും ഒന്നും സംഭവിച്ചില്ല. വിഷയം അന്ന് താൻ പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ട് വന്നപ്പോൾ ഒരു കമ്മീഷനെ പാർട്ടി നിയോഗിച്ചു. എന്നാൽ മറ്റ് നടപടികളിലേക്ക് ഒന്നും കടക്കാതെ വിഷയം സി.പി.എം തന്നെ മൂടിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കൊള്ള നടക്കുമ്പോൾ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും അടക്കമുള്ളവർ പ്രതിസ്ഥാനത്തുള്ളവർക്ക് വേണ്ടി നിലകൊള്ളുകയാണെന്നും കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തുന്നു.

ഇതിലൊക്കെ ഉപരിയായി പാർട്ടിക്ക് വേണ്ടി ഫണ്ട് പിരിക്കുന്നതിൽ റിയൽ എസ്റ്റേറ്റ് മാഫിയ അടക്കം പങ്കാളികളാകുന്നതിന്റെ വിവരങ്ങളും കുഞ്ഞുകൃഷ്ണൻ അഭിമുഖത്തിൽ പങ്കുവെക്കുന്നു.

ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തി ഒരു പുസ്തകം താൻ പുറത്തിറക്കുന്നുണ്ട്.

പുസ്തകം പിൻവലിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവർ കുഞ്ഞികൃഷ്ണന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും കുഞ്ഞികൃഷ്ണൻ വഴങ്ങിയില്ല. 

പാർട്ടിക്ക് അകത്ത് എങ്ങനെയാണ് നേതാക്കൾ വ്യക്തിപരമായ ഗ്രൂപ്പുകളെ ഉണ്ടാക്കുന്നതെന്ന് ഈ പുസ്തകത്തിൽ തുറന്നടിക്കുന്നുണ്ട്.

 പാർട്ടിയുമായി ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പോലും നേതാക്കൾ സ്വന്തം നോമിനികൾക്ക് നൽകി ആശ്രിതരുടെ ഗ്രൂപ്പുകൾ ഉണ്ടാക്കുന്നുവെന്നാണ് കുഞ്ഞികൃഷ്ണൻ പുസ്തകത്തിൽ ആരോപിക്കുന്ന ഒരു സുപ്രധാനമായ കാര്യം.

ഇ.പി ജയരാജൻറെ റിസോർട്ടുമായി ബന്ധപ്പെട്ട കാര്യം പാർട്ടി ഫോറത്തിൽ ഉന്നയിച്ചിരുന്നതായും മറുപടി ഉണ്ടായില്ലെന്നു വി കുഞ്ഞികൃഷ്ണൻ പറയുന്നുണ്ട്.

Advertisment