തൃശ്ശൂര്‍: ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അസിസ്റ്റന്റ് മാനേജര്‍ ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോം വഴി എന്ന് പൊലീസ്.
ഒരു തവണ ബാങ്കിലെത്തുന്ന ഉപഭോക്താവിന് പിന്നീടുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുകയും ഇതു മറയാക്കി തട്ടിപ്പ് നടത്തുകയുമായിരുന്നു ധന്യയെന്ന് പൊലീസ് പറയുന്നു.
ആറ് ലക്ഷം രൂപയുടെ സ്വര്‍ണം ഈടുവെക്കുന്ന ഉപഭോക്താവിന് അഞ്ചുലക്ഷം രൂപ വരെ ലോണ്‍ അനുവദിച്ചിരുന്നു. സംശയം തോന്നാതിരിക്കാന്‍ ധന്യയും ആറ് ലക്ഷത്തിന്റെ സ്വര്‍ണം ഈടുവെക്കുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം ധന്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനില്‍ കീഴടങ്ങിയ ധന്യയെ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.