/sathyam/media/media_files/2025/12/07/dileep-manju-2025-12-07-20-37-09.jpg)
കോട്ടയം: മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ക്കും പോലീസിനുമെതിരെ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ മഞ്ജുവിനെതിരെ സോഷ്യല്‍ മീഡിയ.
പോലീസിലെ ഒരു മേലുദ്യോഗസ്ഥയും അവര്‍ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ചേര്‍ന്നാണ് ഈ കേസ് ഉണ്ടാക്കിയെടുത്തത് എന്നും യഥാര്‍ഥത്തില്‍ ഇതു തനിക്കെതിരായ ഗൂഢാലോചനയായിരുന്നു എന്നുമായിരുന്നു ദിലീപിന്റെ പ്രതികരണം.
കോടതിയില്‍ ഈ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകര്‍ന്നെന്നും സമൂഹത്തില്‍ തന്റെ കരിയര്‍, ഇമേജ്, ജീവിതം നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണിത് എന്നും ദിലീപ് അവകാശപ്പെട്ടു.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം മഞ്ജുവിനെതിരെ തിരിഞ്ഞു. മധുബാലയും ഇന്ദ്രന്‍സും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്ക് വെച്ചുള്ള മഞ്ജുവിന്റെ പോസ്റ്റിനു താഴെയും മഞ്ജുവന്റെ പേര് പരാമര്‍ശിച്ചു എന്തിനാണ് ഒരു നിരപരാധിയെ കുടുക്കിയത്, എന്നിങ്ങനെയാണു ചിലര്‍ പോസ്റ്റുകളും കാര്‍ഡുകളുമാണു പ്രചരിക്കുന്നത്.
കൂടാതെ ദിലീപും കാവ്യ മാധവനും ഒന്നിച്ചുള്ള ചിത്രങ്ങളും ദിലീപിനെ കുറ്റവിമുക്തനാക്കി എന്നുള്ള ടിവി ചാനല്‍ സ്‌ക്രീന്‍ഷോട്ടുകളും പങ്കു വെക്കുന്നതോടൊപ്പം ചിലരെല്ലാം ദിലീപിനെ കമന്റ് ബോക്സില്‍ മെന്‍ഷന്‍ ചെയ്യുന്നുമുണ്ട്.
മഞ്ജുവിന്റെ മറ്റു പോസ്റ്റുകള്‍ക്കു താഴെയും ദിലീപ് അനുകൂലികള്‍ വിദ്വേഷ കമന്റുകള്‍ കൊണ്ടു നിറയ്ക്കുകയാണ്.
അതേസമയം, ദിലീപിനെതിരെയും ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നുണ്ട്. മഞ്ജു വാര്യരോട് ദിലീപിനു കടുത്ത പകയുണ്ടെന്നതാണ് ഈ പ്രതികരണത്തില്‍ വ്യക്തമാകുന്നത് എന്നാണു സോഷ്യല്‍ മീഡിയ കമന്റുകള്‍.
'വിധി നിരാശജനകം, ദിലീപിന്റെ ശരീരഭാഷയില്‍ തന്നെ അഹങ്കാരം. വാ തുറന്നതു തന്നെ മഞ്ജുവിനോടുള്ള പക വെളിവാക്കുന്നത്. എന്നിങ്ങനെ പോകുന്നു പ്രചാരണങ്ങള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us