നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ, വിചാരണ കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ

New Update
hc Untitledtrmp

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെയും മറ്റ് പ്രതികളെയും വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. 

Advertisment

സെഷൻസ് കോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.

മെമ്മറി കാർഡ് ദിലീപിന്റെ കൈവശം എത്തിയെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും വിചാരണ കോടതി അത് പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. കേസിലെ നിർണ്ണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികൾ വിചാരണ കോടതി അവിശ്വസിച്ചത് തെറ്റായ നടപടിയാണെന്നും, മറ്റ് പല സാക്ഷിമൊഴികളും നിസ്സാര കാരണങ്ങൾ പറഞ്ഞ് തള്ളിക്കളഞ്ഞതായും അപ്പീലിലുണ്ട്. 

കൂടാതെ, ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് നൽകിയ ശിക്ഷ വർദ്ധിപ്പിക്കണമെന്നും, വെറുതെ വിട്ട ചാർളി, ദിലീപിന്റെ സുഹൃത്തായ ശരത് ജി. നായർ എന്നിവരെ ശിക്ഷിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment