New Update
/sathyam/media/media_files/2025/03/06/7DmqulpIONqtyYwQgLQO.jpg)
കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ വിധിപ്പകര്‍പ്പ് കിട്ടിയശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് നടനും എംഎല്‍എയുമായ മുകേഷ്.
Advertisment
കോടതി വിധി മാനിക്കാതിരിക്കാനാകില്ല. വിധിയില്‍ ചിലര്‍ക്ക് സന്തോഷമായിരിക്കും ചിലര്‍ക്ക് നിരാശയായിരിക്കാമെന്നും മുകേഷ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി.
കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ സിനിമാ സംഘടനകളിലേക്ക് ദിലീപിന്റെ മടങ്ങിവരവ് ഉടന്‍ വേണമെന്ന ആവശ്യം ഉയരുന്നുണ്ടല്ലോയെന്ന ചോദ്യത്തോട് ദിലീപിന്റെ അമ്മയിലേക്കുള്ള തിരിച്ചുവരവ് തീരുമാനിക്കേണ്ടത് സംഘടനാ നേതൃത്വമാണ്. താന്‍ അതിലൊരു അംഗം മാത്രമാണെന്നുമായിരുന്നു മുകേഷിന്റെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us