'സത്യമേവ ജയതേ'; ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പേജിൽ ശ്രദ്ധേയ പ്രതികരണം. രാഹുൽ ഈശ്വറിനു വേണ്ടി പോസ്റ്റിട്ടത് ഭാര്യ ദീപ

New Update
RAHUL DILEEP

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വറിന്റെ ഫെയ്സ്ബുക്ക് പേജിൽ ശ്രദ്ധേയ പ്രതികരണം. 

Advertisment

രാഹുൽ ഈശ്വറും ദിലീപും ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കിട്ടാണ് പോസ്റ്റ്. 'സത്യമേവ ജയതേ'- എന്ന ഒറ്റ വാചകത്തിലുള്ള കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. ദിലീപ് കുറ്റ വിമുക്തൻ എന്ന തലവാചകമുള്ള ചിത്രവും പോസ്റ്റിലുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച കേസിൽ രാഹുൽ ഈശ്വർ നിലവിൽ ജയിലിലാണ്. അദ്ദേഹത്തിനായി ഭാര്യ ദീപ രാഹുൽ ഈശ്വറാണ് പോസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കിട്ടത്.

രാഹുൽ ഈശ്വറിനു വേണ്ടി ദീപ രാ​ഹുൽ ഈശ്വർ പോസ്റ്റ് ചെയ്തത് എന്നു പ്രത്യേകം രേഖപ്പെടുത്തിയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഈശ്വർ, ദിലീപ് എന്നിവരെ ടാ​ഗ് ചെയ്തിട്ടുമുണ്ട്.

Advertisment