/sathyam/media/media_files/2025/11/25/dileep-2-2025-11-25-14-53-27.jpg)
കോട്ടയം: കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനെ ഭയന്നു വട്ടം തിരിഞ്ഞു ആക്രമിച്ചവര്‍.. താര സംഘടനയിലേക്കും നിര്‍മാതാക്കളുടെ സംഘടനയിലേക്കും ദിലീപിന്റെ കടന്നു വരവിനെ ഇക്കൂട്ടര്‍ ഭയക്കുന്നു. ദിലീപിനെ പിന്തുണയ്ക്കുന്ന നിരവധി പേര്‍ ഇരു സംഘടനയിലും ഉള്ളതിനാല്‍ സംഘടനയിലേക്കുള്ള ദിലീപിന്റെ മടങ്ങിവരവ് അധികം വൈകില്ലെന്നു കണക്കു കൂട്ടുന്നവര്‍ ഏറെയാണ്.
കുറ്റവിമുക്തനായി മടങ്ങിയെത്തുന്ന ദിലീപ് തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തിരിയുമോ എന്നു ഭയപ്പെടുന്നവര്‍ ഏറെ.
കഴിഞ്ഞ എട്ടുവര്‍ഷക്കാലം ദിലീപും കുടുംബവും വലിയ ട്രോമയിലൂടെയാണു കടന്നു പോയതെന്നു അടുത്ത സുഹൃത്തുക്കള്‍ പ്രതികരിച്ചിരുന്നു. ഈ കേസ് കാരണം ദിലീപിനു കോടികള്‍ ചെലവാക്കേണ്ടി വന്നു. അതിനൊക്കെ ആര് ഉത്തരം പറയും.
ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആളെ പിടിച്ച് അകത്തിടുകയാണ്. എന്തിനാണ് ഇതു ചെയ്തത്. തെളിവുണ്ടെങ്കില്‍ അതു നിരത്താന്‍ പറ്റണ്ടേ. ഒന്നും പറ്റിയിട്ടില്ല. ഇപ്പോള്‍ പറയുന്നതു കേട്ടു മേല്‍ക്കോടതിയില്‍ പോകും എന്ന്.
മേല്‍ക്കോടതിയില്‍ പോകട്ടെ. പക്ഷേ, ഈ എട്ടു കൊല്ലം ഒരാളെ അതും ഏറ്റവും ഉന്നതങ്ങളില്‍ നിന്ന ആളെ എന്തുമാത്രം ഹരാസ് ചെയ്തു എന്നൊന്ന് ആലോചിച്ചു നോക്കണമെന്നും ദിലീപിന്റെ സുഹൃത്തുകള്‍ പ്രതികരിച്ചു.
നടിയെ പിന്തുണച്ചു യുവ താരങ്ങളും ദിലീപിനെതിരെ രംഗത്തു വന്നിരുന്നു. ദിലീപിനെ രണ്ടമാതും അമ്മയിലേക്കു തിരിച്ചെടുക്കുന്ന ഘട്ടത്തില്‍ പോലും യുവ താരങ്ങള്‍ എതിര്‍ത്തു. ഇതു പൊതു സമൂഹത്തില്‍ ദിലീപിനെതിരെ വലിയ വിര്‍മശനങ്ങള്‍ ഉയരാന്‍ കാരണമായി. പിന്നാലെ സംഘടനയിലേക്ക് ഇല്ലെന്നു ദിലീപു പ്രഖ്യാപിക്കുകയായിരുന്നു.
ഇന്‍ഡസ്ട്രിയില്‍ ഉള്ളവരും പുറത്തുള്ളവരും ബിസിനസിലെ ശത്രുക്കളും ഇവരെല്ലാവരും കൂടെ കൂടിച്ചേര്‍ന്നു നടത്തിയ ഒരു ഗൂഢാലോചനായിരുന്നു ഇതിനു പിന്നില്‍ എന്ന വാദമാണു ദിലീപിനെ അനുകൂലിക്കുന്നവര്‍ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us