രാമന്‍, മീന്‍, വ്യാസന്‍. കാവ്യയുടെ പേരുകള്‍ ദിലീപ് സേവ് ചെയ്തിരുന്നത് നാലു കള്ളപ്പേരുകളിലെന്ന് പ്രോസിക്യൂഷന്‍

നാലു പേരുകളിലാണ് കാവ്യ മാധവന്റെ പേര് ഫോണില്‍ ദിലീപ് സേവ് ചെയ്തിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. 

New Update
dileep-2

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി പുറപ്പെടുവിക്കാന്‍ ഇനി മൂന്നു ദിവസം കൂടി. കാവ്യ മാധവന്‍- ദിലീപ് ബന്ധമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Advertisment

കാവ്യയുടെ ഫോണ്‍ നമ്പര്‍ പല പേരുകളിലാണ് ദിലീപ് ഫോണില്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുള്ള ബന്ധം ഭാര്യ മഞ്ജു വാര്യരില്‍ നിന്നും മറച്ചു പിടിക്കാനാണ് ദിലീപ് ഇങ്ങനെ ചെയ്തിരുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 

നാലു പേരുകളിലാണ് കാവ്യ മാധവന്റെ പേര് ഫോണില്‍ ദിലീപ് സേവ് ചെയ്തിരുന്നതെന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. 

രാമന്‍, ആര്‍യുകെ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് കാവ്യയുടെ പേര് ദിലീപ് സേവ് ചെയ്തിരുന്നത്. ഭാര്യ മഞ്ജുവിനെ കബളിപ്പിക്കാനാണ് ഇത്തരം പേരുകള്‍ നല്‍കിയത്. 

മഞ്ജു വാര്യരുമായി ദാമ്പത്യബന്ധം നിലനില്‍ക്കെയാണ് ദിലീപ് കാവ്യയുമായും ബന്ധം പുലര്‍ത്തുന്നത്. കാവ്യയുമായുള്ള ബന്ധം നടി പുറത്തു പറഞ്ഞതാണ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Advertisment