പുതിയ സിനിമ റിലീസായിട്ടുണ്ട്... സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്.   ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍  ഉത്തരവിട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

പാസ്‌പോര്‍ട്ട് കോടതി കസ്റ്റഡിയിലായിരുന്നതിനാല്‍, ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയാണ് ദിലീപ് വിദേശയാത്രകള്‍ നടത്തിയിരുന്നത്.

New Update
dileep-5

കൊച്ചി: ദിലീപിന് പാസ്‌പോര്‍ട്ട് വിട്ടു കൊടുക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. 

Advertisment

പുതിയ സിനിമ റിലീസായിട്ടുണ്ട്. ഇതിന്റെ പ്രമോഷനായി വിദേശത്തേക്ക് പോകേണ്ടതുണ്ട്.

ഇതിനായി പാസ്‌പോര്‍ട്ട് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചത്. 

കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനായിയെന്നും, അതിനാല്‍ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്നും ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

dileep-3

കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

കേസില്‍ അപ്പീല്‍ പോകുന്നുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനാല്‍ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ച് പാസ്‌പോര്‍ട്ട് വിട്ടു നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. 

പാസ്‌പോര്‍ട്ട് കോടതി കസ്റ്റഡിയിലായിരുന്നതിനാല്‍, ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കിയാണ് ദിലീപ് വിദേശയാത്രകള്‍ നടത്തിയിരുന്നത്.

Advertisment