/sathyam/media/media_files/2025/12/08/dileep-4-2025-12-08-17-13-40.jpg)
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റവിക്തനാക്കിയതോടെ നടന്‍ ദിലീപിനെ താര സംഘടനായായ അമ്മയില്‍ തിരിച്ചെടുക്കുമോ ? സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാകുന്നു.
നിയമം നീതിയുടെ വഴിക്കു നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണു പ്രതികരണം. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണു താരസംഘടന പ്രതികരിച്ചത്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ നടന്‍ ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയിരുന്നു. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണു താരസംഘടന ഈ തീരുമാനമെടുത്തത്.
പിന്നീട് അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെട്ടതാടെ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. നടി ഊര്‍മിള ഉണ്ണിയാണു ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ദിലീപിനെ പുറത്താക്കാന്‍ തിടുക്കപ്പെട്ട് എടുത്ത തീരുമാനം സംഘടനാ ചട്ടപ്രകാരമല്ലായിരുന്നെന്നും സാങ്കേതികമായി നിലനില്‍ക്കില്ലെന്നും ജനറല്‍ സെക്രട്ടറിയിരുന്ന ഇടവേള ബാബു യോഗത്തിൽ വ്യക്തമാക്കി.
പുറത്താക്കല്‍ പ്രഖ്യാപിച്ച മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായം പറഞ്ഞുമില്ല. അതോടെ കാര്യമായ ചര്‍ച്ചകളോ എതിര്‍സ്വരങ്ങളോ ഇല്ലാതെ കഴിഞ്ഞ കമ്മിറ്റിയില്‍ ട്രഷററായിരുന്ന ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണയായി. നിര്‍വാഹക സമിതി യോഗവും ഇത് അംഗീകരിച്ചു.
ദിലീപിനെ പുറത്താക്കിയതു തെറ്റായെന്നു സ്ഥാപിക്കാന്‍ മുന്‍പു ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണു ചെയ്തതെന്നും സമ്മേളനത്തില്‍ പ്രധാന ഭാരവാഹി ചൂണ്ടിക്കാട്ടി. ഇതു വിവാദമായതോടെ താരസംഘടനയിലേക്കില്ലെന്നു ദിലീപ് പ്രഖ്യാപിക്കുകയായിരുന്നു.
2017 ജൂലൈ 23ന് അറസ്റ്റിലായതോടെ താര പ്രഭയില്‍ നിന്നിരുന്ന ദിലീപിനു വന്‍ തിരിച്ചടിയാണു സംഭവിച്ചത്. അടുത്ത കൂട്ടുകാര്‍ ഒപ്പം ഉണ്ടായിരുന്നതൊഴിച്ചാല്‍ ദിലീപ് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
2017 ഒക്‌ടോബര്‍ മൂന്നിനു ജാമ്യം നേടി പുറത്തിറങ്ങിയിട്ടും കരിയര്‍ ഗ്രോത്ത് ദിലീപിന് ഉണ്ടായില്ല. ഇറങ്ങിയ പടങ്ങളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിച്ച പടങ്ങള്‍ അപൂര്‍വം.
എട്ടു വര്‍ഷത്തെ പോരാട്ടത്തിനു ശേഷം കുറ്റവിമുക്തനായി ദിലീപു തിരിച്ചെത്തുമ്പോള്‍ ദിലീപിനോട് ചെയ്തതു കടുത്തുപോയതെന്നും എട്ടു വര്‍ഷക്കാലം ദിലീപിനെ സിനിമാ മേഖലയിലെ തന്നെ ചിലരുടെ കുബുദ്ധിയും കാരണം വേട്ടയാടപ്പെടുകായയിരുന്നു എന്നും ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കണമെന്ന അഭിപ്രായം ഉള്ളവര്‍ ഏറെയാണ്.
അതേസമയം, വിഷയത്തില്‍ പെട്ടന്നൊരു തീരുമാനത്തിലേക്ക് അമ്മ എത്തിയേക്കില്ലെന്ന വിവരങ്ങളും പുറത്തേക്കു വരുന്നുണ്ട്. നടിക്കു പരസ്യ പിന്തുണ നല്‍കിയിരുന്ന യുവ നിരയിലെ താരങ്ങള്‍ ഇതിനെ എതിര്‍ക്കാനും അതു സംഘടനയില്‍ കൂടുതല്‍ പൊട്ടിത്തെറിക്കു വഴിവെക്കാനും സാധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us