ഡില്‍ ഗ്ലോബല്‍ 2025 : ഇവന്‍റ് മാനേജ്മെന്‍റിനായി കെഎസ് യുഎം; താല്പര്യപത്രം ക്ഷണിക്കുന്നു

New Update
rtyuiuytrertdfg
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിന്‍റെ ഇവന്‍റ് മാനേജ്മെന്‍റിനായി യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം (ആര്‍എഫ് പി) ക്ഷണിക്കുന്നു. മൂന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ് പരിപാടി. താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് www.etenders.kerala.gov.in/  എന്ന വെബ്സൈറ്റിലൂടെ താല്പര്യപത്രം സമര്‍പ്പിക്കാം.
Advertisment

അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്  2025_T TBI_768562_1  എന്ന ടെണ്ടര്‍ ഐഡി പരിശോധിക്കുക.
 
സ്റ്റാര്‍ട്ടപ്പ് മേഖലയിലെ തുടക്കക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഒരേ വേദിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ്  ഹഡില്‍ ഗ്ലോബല്‍ സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിന്‍റെ ലക്ഷ്യങ്ങളാണ്. ഹഡില്‍ഗ്ലോബലിന്‍റെ നാലാംപതിപ്പാണ് ഇത്തവണത്തേത്.

Advertisment