കാന്താരാ ഷൂട്ടിങ്ങിനിടെ പക്ഷാഘാതം, കെജിഎഫ് താരം ദിനേശ് മംഗളൂരു അന്തരിച്ചു

New Update
kgf-actor

ബം​ഗളൂരു: കാന്താര സിനിമയുടെ ഷൂട്ടിങ്ങിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരം ദിനേശ് മംഗളൂരു അന്തരിച്ചു. 55 വയസായിരുന്നു. കെജിഎഫിലെ ബോംബെ ഡോണിന്റെ വേഷത്തിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ താരമാണ് ദിനേശ്.

Advertisment

ബംഗളൂരുവിലെ ചികിത്സയില്‍ ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും തലച്ചോറില്‍ ഹെമറേജ് സംഭവിച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

ശിവരാജ് കുമാര്‍ നായകനായി 2004ല്‍ പുറത്തിറങ്ങിയ രാക്ഷസ എന്ന ചിത്രത്തിലൂടെ മികച്ച ആര്‍ട് ഡയറക്റ്റര്‍ക്കുള്ള കര്‍ണാടക സംസ്ഥാന പുരസ്‌കാരവും ദിനേശ് നേടിയിരുന്നു. 

കെജിഎഫ്, ഉളിഗേദവരു കണ്ടന്തേ, രണ വിക്രമ, അംബരി, സവാരി, ഇന്തി നിന്ന പ്രീതിയ, ആ ദിനങ്ങള്‍, സ്ലം ബാല, ദുര്‍ഗ, സ്‌മൈല്‍, അതിഥി തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ലാഗേറിലെ വസതിയില്‍ ഭൗതികദേഹം പൊതു ദര്‍ശനത്തിന് വക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

Advertisment