/sathyam/media/media_files/eZ02KDTgfnBFLdMoi5Qi.jpg)
കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. "ജെ​യിം​സ് കാ​മ​റൂ​ണ്‍' എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക​യും ചി​ല ചി​ത്ര​ങ്ങ​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്ത മ​ല​പ്പു​റം പൂ​ച്ചാ​ല്‍ ക​ല്ല​റ​മ്മ​ല്‍ വീ​ട്ടി​ല്‍ എ.​ഷാ​ജ​ഹാ​നെ​യാ​ണ് (31) പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്​പെ​ക്ട​ര്‍ എ. ​ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കൊ​പ്പം വെ​ണ്ണ​ല​യി​ലാ​ണു ഷാ​ജ​ഹാ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ജെ​യിം​സ് കാ​മ​റൂ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ യു​വ​തി അ​ഭി​ന​യി​ച്ചെ​ങ്കി​ലും സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ല്ല.
യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​മെ​ന്നാ​യി​രു​ന്നു ഷാ​ജ​ഹാ​ന്‍ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഇ​യാ​ള്‍ വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം പി​ന്നീ​ടു യു​വ​തി അ​റി​ഞ്ഞു. യു​വ​തി​യി​ല്‍​നി​ന്ന് ഇ​യാ​ള്‍ പ​ല ത​വ​ണ​ക​ളാ​യി മൂ​ന്നു ല​ക്ഷം രൂ​പ​യും കൈ​ക്ക​ലാ​ക്കി.
ഇ​തോ​ടെ​യാ​ണു യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. തു​ട​ര്‍​ച്ച​യാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക, ഭീ​ഷ​ണി, വ​ഞ്ച​ന, ആ​യു​ധം ഉ​പ​യോ​ഗി​ച്ചു മു​റി​വേ​ല്‍​പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.