New Update
/sathyam/media/media_files/2025/08/18/screenshot-2025-08-18-163720-2025-08-18-16-37-42.jpg)
കോട്ടയം: മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ നിസാർ (65) അന്തരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം പരേതനായ അബ്ദുൽഖാദറിന്റെ മകനാണ്. കരൾ-ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
Advertisment
1994-ൽ ജയറാമും ദിലീപും അഭിനയിച്ച സുദിനം എന്ന ചിത്രത്തിലൂടെയാണ് നിസാർ സിനിമാരംഗത്തെത്തിയത്. തുടർന്ന് ത്രീ മെൻ ആർമി, അച്ഛൻ രാജാവ് അപ്പൻ ജേതാവ്, ഓട്ടോ ബ്രദേഴ്സ്, കായംകുളം കണാരൻ, ജഗതി ജഗദീഷ് ഇൻ ടൗൺ, ബുള്ളറ്റ്, ഡാൻസ് ഡാൻസ് ഡാൻസ്, ലാഫിങ് അപ്പാർട്ട്മെന്റ് നിയർ ഗിരിനഗർ തുടങ്ങിയവ ഉൾപ്പെടെ 24 ചിത്രങ്ങൾ സംവിധാനം ചെയ്തു.
നടപടികൾ പൂർത്തിയായാൽ മൃതദേഹം വലിയകുളത്തുള്ള മകളുടെ വസതിയിലേക്ക് മാറ്റി, നാളെ ചങ്ങനാശ്ശേരി പഴയ പള്ളി കബർസ്ഥാനിൽ സംസ്കാരം നടത്തും.