/sathyam/media/media_files/2024/12/10/5KkPW9tC8gcgdxx8lc8t.jpeg)
കരുതലും കൈത്താങ്ങും അദാലത്തില്‍ എന്‍.ബി. ഭാസ്‌കരന്റെ പരാതി മന്ത്രി വി.എന്‍. വാസവന്‍ കേള്‍ക്കുന്നു.
കോട്ടയം: പ്രമേഹം മൂര്‍ച്ഛിച്ച് ഇടത്തേ കാല്‍ മുട്ടിനുമുകളില്‍ മുറിച്ചുമാറ്റിയ ഉദയനാപുരം പടിഞ്ഞാറെ കരയില്‍ നികര്‍ത്തില്‍ എന്‍.ബി. ഭാസ്‌കരന് അടിയന്തരമായി ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കാന്‍ 'കരുതലും കൈത്താങ്ങും'പരാതിപരിഹാര അദാലത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ ഉത്തരവിട്ടു.
പ്രമേഹരോഗം മൂര്‍ച്ഛിച്ച് ഭാസ്‌കരന്റെ ഇടത്തേ കാല്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് മുറിച്ചുമാറ്റിയത്. പ്രമേഹം കണ്ണിന്റെ കാഴ്ചയും കവര്‍ന്നെടുത്തിരുന്നു.
പെന്‍ഷനും സാമ്പത്തിക സഹായവും അനുവദിക്കണം
/sathyam/media/media_files/2024/12/10/zf7LWiiEGw5dYZFDDZHb.jpeg)
തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പെന്‍ഷനും സാമ്പത്തിക സഹായവും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഭാസ്‌ക്കരന്‍ അദാലത്തില്‍ അപേക്ഷ നല്‍കിയത്.
സഹകരണബാങ്കിലെ കടബാധ്യതയുടെ വിവരങ്ങളും ഭാസ്‌കരന്‍ മന്ത്രിയെ അറിയിച്ചു. ബാങ്കിലെ ബാധ്യത സംബന്ധിച്ച അപേക്ഷ നല്‍കാനും റിസ്‌ക് ഫണ്ടില്‍ നിന്ന് സഹായം അനുവദിക്കുന്നകാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.
ഏറെ സന്തോഷത്തോടെയാണ് ഭാസ്‌ക്കരനും ഭാര്യയും അദാലത്തില്‍നിന്ന് മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us