/sathyam/media/media_files/2025/12/02/1513784-rahuasathee-2025-12-02-21-53-28.webp)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ പരാതി ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്.
തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ പാർട്ടി സംരക്ഷിക്കില്ല. മുമ്പ് പാർട്ടിയുടെ മുന്നിലൊരു പരാതി പോലും വരാതെ മാതൃകാപരമായ നടപടിയെടുത്തു.
തെറ്റ് ചെയ്താൽ അതിൽ പൊലീസ് അന്വേഷണം നടത്തി തീരുമാനമെടുക്കണം. രാഹുൽ വിഷയം ശബരിമല സ്വർണക്കാള്ള മറയ്ക്കാനുള്ള തന്ത്രമാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
രാഹുലിനെതിരെ രേഖാമൂലമുള്ള പരാതികൾ വരുന്നതിന് മുമ്പു തന്നെ പാർട്ടി നടപടിയെടുത്തെന്നും സസ്‌പെൻഷൻ കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
കെപിസിസിക്ക് ലഭിച്ച പുതിയ പരാതി പാർട്ടി അന്വേഷിക്കുമെന്നോ തീരുമാനമെടുക്കുമെന്നോ അല്ല പറഞ്ഞത്. പരാതിയിൽ നിയമനടപടിക്ക് പൊലീസ് മേധാവിക്ക് കൈമാറുകയാണ് ചെയ്തത്.
സിപിഎം കൈകാര്യം ചെയ്യുന്ന പോലെയല്ല, നിയമപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെ. ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തു.
ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഎം നൽകിയില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us