ചറക്കടവ് പഞ്ചായത്ത് ഏഴാം വാർഡിൽ തർക്കം പരിഹരിക്കാൻ എൽഡിഎഫിനായില്ല. കേരളാ കോണ്‍ഗ്രസ് (എം) അംഗം ആന്റണി മാര്‍ട്ടിന്‍ ഏഴാം വാര്‍ഡില്‍ സ്വതന്ത്രനായി തന്നെ മത്സരിക്കും. സിപിഐയിലെ കെ.ബാലചന്ദ്രനാണ് ഇവിടെ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.  രണ്ടുപേരും തീവ്ര പ്രചാരണത്തിൽ

ആന്റണി മാർട്ടിൻ നിലവിലെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസ് (എം) അംഗമാണ്. വിജയിച്ച വാർഡ് വിട്ടുകൊടുക്കുന്നതിലെ അതൃപ്തി കേരളകോൺഗ്രസ് പ്രകടിപ്പിച്ചെങ്കിലും എൽഡിഎഫ് തലത്തിൽ അനുകൂല തീരുമാനമില്ല.

New Update
k balachandran antony martin
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ചിറക്കടവില്‍ എൽഡിഎഫിൽ പ്രതിസന്ധി ഒഴിയുന്നില്ല. കേരളാ കോണ്‍ഗ്രസ് (എം) അംഗം ആന്റണി മാര്‍ട്ടിന്‍ ഏഴാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കും.

Advertisment

സി.പി.ഐ.യിലെ കെ.ബാലചന്ദ്രനാണ് ഇവിടെ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. രണ്ടുപേരും തീവ്ര  പ്രചാരണത്തിലാണ്. യു.ഡി.എഫിൻ്റെ പി.പി  മോഹനനാണ് ഇവിടെ സ്ഥാനാർഥി. റെനീഷ് ചുണ്ടച്ചേരിയാണ് എൻ.ഡി.എ സ്ഥാനാർഥി. 

ആന്റണി മാർട്ടിൻ നിലവിലെ എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയിൽ കേരള കോൺഗ്രസ് (എം) അംഗമാണ്. വിജയിച്ച വാർഡ് വിട്ടുകൊടുക്കുന്നതിലെ അതൃപ്തി കേരളകോൺഗ്രസ് പ്രകടിപ്പിച്ചെങ്കിലും എൽഡിഎഫ് തലത്തിൽ അനുകൂല തീരുമാനമില്ല. 


പകരം സിപിഐയ്ക്ക് സീറ്റു നൽകി. ഇതോടെയാണ് ആന്റണി മാർട്ടിൻ സ്വതന്ത്രനായി മത്സരിക്കുന്നത് . കേരള കോൺഗ്രസ്(എം) വിജയിച്ച വാർഡ് സിപിഐക്ക് നൽകിയതിന്റെ പേരിൽ വാർഡിലെ കേരളകോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.


സിപിഐ കഴിഞ്ഞതവണ മത്സരിച്ച് പരാജയപ്പെട്ട 10-ാം വാർഡ് ഇത്തവണ സിപിഎം മത്സരിക്കാൻ ഏറ്റെടുത്തതോടെ പകരം ഏഴാം വാർഡ് നൽകാമെന്ന ധാരണയുണ്ടായിരുന്നുവെന്നാണ് സിപിഐ നേതൃത്വം വിശദീകരിക്കുന്നത്.

കേരള കോൺഗ്രസ് എമ്മിന് അഞ്ച് വാർഡ് നൽകാമെന്ന ആദ്യ ധാരണയിൽനിന്നുള്ള ഈ മാറ്റം അംഗീകരിക്കാൻ അവരും തയ്യാറായില്ല.

പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ഇത്തവണ എസ്‍സി സംവരണമാണ്. മുൻപ് സിപിഐ മത്സരിച്ച 10-ാം വാർഡ് എസ്‍സി സംവരണമായപ്പോൾ സിപിഎമ്മിന് വിട്ടുനൽകിയതാണ്. 

അതിനുപകരമാണ് പുതിയ വാർഡായ മണ്ണാറക്കയം സിപിഐക്ക് നൽകാമെന്ന് മുന്നണിയിൽ ധാരണയുണ്ടായത്. അതേസമയം കേരളാ കോൺഗ്രസുമായുള്ള  ഭിന്നത പഞ്ചായത്തിൽ മറ്റു വാർഡുകളിലും തിരിച്ചടിയാകുമോ എന്നാണ് എൽ.ഡി.എഫിൻ്റെ ആശങ്ക.

Advertisment