രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി വന്നതോടെ രാഹുലിനെ കൈവിടാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ രാഹുലിനെ പിന്തുണയ്ക്കുന്നവരില്‍ അവശേഷിക്കുന്നവരും നിശബ്ദര്‍. രാഹുല്‍ കീഴടങ്ങണമെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം

ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനു മുന്നില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്നാണു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം കരുതുന്നത്. 

New Update
rahul mankoottathil-8
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി വന്നതോടെ രാഹുലിനെ കൈവിടാന്‍ കോണ്‍ഗ്രസ്. രാഹുലിനായി സംസ്ഥാന വ്യാപകമായും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും സമാന്തര അന്വേഷണം നടക്കുന്നതിനിടെയാണു കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നത്. 

Advertisment

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണു പരാതി നല്‍കിയത്. ഇനിയും രാഹുലിനെ ചുമന്നു നാണം കെടേണ്ടെന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം. 


പരാതി അതീവ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ഇതോടെ കോണ്‍ഗ്രസില്‍ രാഹുലിനെ പിന്തുണയ്ക്കുന്നവരില്‍ അവശേഷിക്കുന്നവരും നിശബ്ദരാണ്. ഇനിയും പരാതികള്‍ വരുമെന്നു നേതൃത്വം ആശങ്കപ്പെടുന്നു.

ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി രാഹുല്‍ ക്രൂര പീഡനത്തിനിരയാക്കിയെന്നു യുവതി വെളിപ്പെടുത്തിയെന്നാണു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

ക്രൂര പീഡനത്തിനിരയായെന്നു ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരി കോണ്‍ഗ്രസ് നേതൃത്വത്തിനു പരാതി നല്‍കി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണു പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ചു ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണു യുവതിയുടെ വെളിപ്പെടുത്തല്‍.


ഹോട്ടല്‍മുറിയില്‍വച്ചു രാഹുല്‍ ക്രൂരമായി ആക്രമിച്ചു ശരീരമാകെ മുറിവേല്‍പ്പിച്ചു. ശാരീരികവും മാനസികവുമായി ക്രൂര പീഡനമാണു നേരിട്ടതെന്നു യുവതിയുടെ പരാതിയില്‍ പറയുന്നു. 


ഗര്‍ഭിണിയാകണമെന്നു രാഹുല്‍ തന്നോടും ആവശ്യപ്പെട്ടു. ആദ്യ ആക്രമണത്തിനു ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചെന്നും യുവതി പറയുന്നു. ഇ മെയില്‍ വഴിയാണു യുവതി കോണ്‍ഗ്രസ് നേതൃത്വത്തിനു പരാതി അയച്ചിരിക്കുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണു രാഹുല്‍ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടര്‍ന്നു ഫോണ്‍ നമ്പര്‍ വാങ്ങി. രാഹുല്‍ വിവാഹ വാഗ്ദാനവും നല്‍കിയതായി യുവതി പറയുന്നു.


രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്നും മറ്റൊരു യുവതി മുഖ്യമന്ത്രിക്കടക്കം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. വീണ്ടും ഒരു പരാതി കൂടി വന്നതു പാര്‍ട്ടിയെ കൂടി വലിച്ചിഴക്കും വിധം ഉയരുന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരാന്‍ ഇടവരുത്തതു കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. 


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവു ജീവിതം തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകമായ ഘട്ടത്തില്‍ തിരിച്ചടിയായി മാറുമെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉയരുന്ന പൊതുവികാരം. 

ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പോലീസിനു മുന്നില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്നാണു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം കരുതുന്നത്. 

എന്നാല്‍, രാഹുലിനെ ബന്ധപ്പെടാന്‍ നേതാക്കള്‍ക്കും സാധിക്കുന്നില്ലെന്നാണു നേതൃത്വത്തോട് അടുത്തു നില്‍ക്കുന്നവര്‍ പറയുന്നത്.

Advertisment