New Update
/sathyam/media/media_files/2025/05/02/q39IzWyhd8SJvxi2oyOw.jpg)
തിരുവനന്തപുരം: നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യര്‍. എല്ലാവര്‍ക്കും എന്റേതാണ് എന്ന് പറയാന്‍ ഒരു ആഗ്രഹമുണ്ട്.
Advertisment
എന്നാല്‍ ഈ കാലഘട്ടത്തിലാണ് ഇത് നിര്‍മിച്ചത് എന്നാകും ചരിത്രത്തില്‍ രേഖപ്പെടുത്തുകയെന്നും ദിവ്യ എസ് അയ്യര്‍ അഭിപ്രായപ്പെട്ടു.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം സൂചിപ്പിച്ച് കഴിഞ്ഞു. ആഹ്ലാദവും ആവേശവും ഒരേ തോതിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതില്‍ സന്തോഷമുണ്ട്.
ഇതില്‍ ഭാഗമാകാനായതില്‍ അഭിമാനവുമുണ്ട്. ഇപ്രാവശ്യം അവതാരകയല്ല. ഇന്ന് റീല്‍സൊന്നും ഉണ്ടാകില്ല. സംഘാടനത്തില്‍ ഒരുപാട് ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us