/sathyam/media/media_files/2025/12/25/diya-binu-2025-12-25-22-00-56.jpg)
കോട്ടയം: പാലാ നഗരസഭയില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും.
ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍.
ഇതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും. ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകും.
പാലാ നഗരസഭയില്‍ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്.
ബി​നു പു​ളി​ക്ക​ക​ണ്ടം, ബി​ജു പു​ളി​ക്ക​ക​ണ്ടം, ദി​യ ബി​നു പു​ളി​ക്ക​ക​ണ്ടം എ​ന്നി​വ​രാ​ണ് പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​ത്തി​ൽ നി​ന്നും പാ​ലാ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​താ​യ​തോ​ടെ പു​ളി​ക്ക​ക​ണ്ടം കു​ടും​ബ​ത്തി​ലെ കൗ​ൺ​സി​ല​ർ​മാ​രു​ടെ തീ​രു​മാ​നം നി​ര്‍​ണാ​യകമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us