New Update
/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
കൊല്ലം: വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സർജനെതിരെ പോലീസ് കേസെടുത്തു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടന്ന സംഭവത്തിൽ സർജൻ സെർബിൻ മുഹമ്മദിനെതിരെ പാരിപ്പള്ളി പോലീസ് കേസ് എടുത്തു.
Advertisment
വനിതാ ഡോക്ടറുടെ പരാതിയിൽ സർജനെ സസ്പെന്ഡ് ചെയ്തതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
മെഡിക്കൽ കോളജിലെ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വനിതാ ഡോക്ടറുടെ പരാതി.