/sathyam/media/media_files/2025/12/18/doctor-2025-12-18-22-42-37.jpg)
കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ് ഡോ​ക്ട​ര്‍ മ​രി​ച്ചു. എ​റ​ണാ​കു​ളം റി​നൈ മെ​ഡി​സി​റ്റി​യി​ലെ ഡോ​ക്ട​റാ​യ കാ​ട്ടു​മ​റ്റ​ത്തി​ല്‍ ഡോ. ​കെ.​സി. ജോ​യ് (75) ആ​ണ് മ​രി​ച്ച​ത്. വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം.
ത​മ്മാ​നി​മ​റ്റ​ത്തു​ള്ള ത​റ​വാ​ട് വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്തെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ജോ​യ്.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് കി​ണ​ര്‍ ശു​ചീ​ക​രി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റാ​യി​രു​ന്നു.
ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ല്‍ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ടു​ത്തു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഡോ​ക്ട​റെ ഉ​ട​ന്‍ ത​ന്നെ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്​സി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
റി​നൈ മെ​ഡി​സി​റ്റി​യി​ലെ ചീ​ഫ് ഫി​സി​ഷ്യ​നാ​യ ജോ​യ് എ​റ​ണാ​കു​ള​ത്താ​യി​രു​ന്ന താ​മ​സം.
മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us