സ്റ്റൈ​പ്പ​ൻ​ഡ് പ​രി​ഷ്ക​രി​ക്കാ​മെ​ന്ന് സർക്കാരിന്റെ ഉറപ്പ്; ഒപി ബഹിഷ്കരണം പിൻവലിച്ച് പി.ജി ഡോക്ടർമാർ, ആവശ്യങ്ങൾ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രും

New Update
doctor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ പി​ജി ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​ന്ന ഒ​പി ബ​ഹി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​കൂ​ല​മാ​യ ഉ​റ​പ്പ് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

Advertisment

സ്റ്റൈ​പ്പ​ൻ​ഡ് പ​രി​ഷ്ക​രി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ച​ർ​ച്ച​യി​ൽ ഉ​റ​പ്പു​ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന​കാ​ര്യ വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സ​ർ ത​സ്തി​ക​യി​ൽ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി യോ​ഗ്യ​ത കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പി​എ​സ്‌​സി ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ത്ത് ന​ൽ​കു​മെ​ന്നും ഉ​റ​പ്പ് ല​ഭി​ച്ചു.

ഒ​പി ബ​ഹി​ഷ്ക​ര​ണം പി​ൻ​വ​ലി​ച്ചെ​ങ്കി​ലും, ആ​വ​ശ്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധ​ങ്ങ​ൾ തു​ട​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും.

മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധ്യാ​പ​ക​രു​ടെ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സാ ചു​മ​ത​ല​ക​ൾ മു​ഴു​വ​ൻ പി​ജി ഡോ​ക്ട​ർ​മാ​രു​ടെ ചു​മ​ലി​ലാ​യ​തും ജോ​ലി​ഭാ​രം വ​ർ​ധി​ച്ച​തു​മാ​ണ് പെ​ട്ടെ​ന്നു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. 2016 മു​ത​ലു​ള്ള ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കു​ക, ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഡോ​ക്ട​ർ​മാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

പി​ജി ഡോ​ക്ട​ർ​മാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലെ ഒ​പി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Advertisment