ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടം. പ്രപഞ്ചോര്‍ജം ഉപയോഗിച്ച് നേട്ടം കൈവരിക്കാം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ്. പലരില്‍ നിന്ന് കൈപ്പറ്റിയത് 12 കോടിയിലധികം രൂപ

ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ക്ലാസുകളും വിനോദയാത്രയും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു

New Update
CBI arrests government staffer over Rs 10 lakh bribe, finds cash in his car

കണ്ണൂര്‍: പണമുണ്ടാക്കാമെന്നുള്ള വ്യാജേന കണ്ണൂരില്‍ വന്‍തട്ടിപ്പ്. കണ്ണൂരില്‍ ആത്മീയതയുടെ പേരില്‍ കോടികള്‍ തട്ടിയെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.

Advertisment

ഹിമാലയന്‍ തേഡ് ഐ ട്രസ്റ്റിന്റെ പേരില്‍ നടത്തുന്ന ആത്മീയ ക്ലാസുകളില്‍ പങ്കെടുത്താല്‍ സാമ്പത്തിക നേട്ടമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ആറു പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. 


ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ക്ലാസുകളും വിനോദയാത്രയും ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. പ്രപഞ്ചോര്‍ജം ഉപയോഗിച്ച് നേട്ടം കൈവരിക്കാമെന്നായിരുന്നു വാഗ്ദാനം. ഹിമാലയന്‍ മാസ്റ്റര്‍ ഡോക്ടര്‍ അഷ്‌റഫ് എന്ന യൂട്യൂബ് ചാനലിലൂടെ പരസ്യം ചെയ്താണ് പ്രതികള്‍ ആളുകളെ ആകര്‍ഷിച്ചത്. 


ടിബറ്റിലെയും നേപ്പാളിലെയും സന്യാസിമാരില്‍ നിന്ന് അനുഗ്രഹം ലഭിച്ചവരാണെന്നും ആളുകളെ വിശ്വസിപ്പിച്ചു. മമ്പറം സ്വദേശി പ്രശാന്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ക്ലാസുകള്‍ക്കായി പലരില്‍ നിന്ന് കൈപ്പറ്റിയത് 12 കോടിയിലധികം രൂപയെന്നാണ് പരാതി. നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


 

Advertisment