പത്തനംതിട്ട: അടൂരിലും നായവളർത്തൽ കേന്ദ്രത്തിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. പത്തനംതിട്ട അന്തിച്ചിറയിൽ ആണ് നായ വളർത്തൽ കേന്ദ്രം.
സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. 100 ൽ അധികം നായ്ക്കൾ ഇവിടെയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
നായ്ക്കളുടെ കുര കാരണം ഉറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് അസഹ്യമായ ദുർഗന്ധമാണെന്നും നാട്ടുകാർ പറയുന്നു.
എറണാകുളം കുന്നത്തുനാടിൽ നായകളെ ലൈസൻസ് ഇല്ലാതെ വളർത്തിയതിലും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. വാടകവീട്ടിൽ 42 തെരുവുനായകളെ പാർപ്പിച്ച യുവതിയ്ക്ക് നായ വളർത്തൽ കേന്ദ്രത്തിനുള്ള ലൈസൻസില്ലെന്ന് ജില്ലാ കളക്ടറും സ്ഥിരീകരിച്ചിരുന്നു.