/sathyam/media/media_files/2025/11/15/images-2025-11-15-09-37-52.jpg)
പാലാ : പൂവരണിയിൽ അയൽവാസിയുടെ നായയെ വെടിവെച്ചു കൊന്നു കുഴിച്ചിട്ടെന്ന കേസിൽ നായയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.
സംവത്തിൽ പൂവരണി മുണ്ടാട്ട് ചുണ്ടയിൽ സെബി മാത്യു ജെയ്സ് എന്നയാളുടെ പേരിലാണ് പാലാ പോലീസ് കേസെടുത്തിരിക്കുന്നത്
നവംബർ 12 ന് രാത്രി പൂവരണി സ്വദേശി പഞ്ഞിമരം ജോർജ് എന്നയാളുടെ നായയെ വെടിവെച്ചു കൊന്നതായാണ് പരാതി.
ജോർജിന്റെ നായയെ നവംബർ 12ന് പകൽ സമയത്ത് പിടികൂടി തൻ്റെ വീട്ടിൽ പൂട്ടിയിടുകയും രാത്രി അതിനെ വെടിവെച്ചുകൊന്നു സ്വന്തം പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
അതിനുശേഷം നായയുടെ ഉടമ ജോർജിനെ ഫോണിൽ വിളിച്ച് നായയെ വെടിവെച്ചുകൊന്നു എന്ന വിവരം സെബി അറിയിക്കുകയും ചെയ്തുവത്രെ.
ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം നിയമനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ തോക്കിന്റെ ലൈസൻസ് റദ്ദ് ചെയ്യുകയും മൃഗങ്ങൾക്കെതിരായ ക്രൂരതയ്ക് കൂടി കേസെടുക്കുകയും ചെയ്യുമെന്നാണ് അറിയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us