അസഹ്യമായ കൈമുട്ട് വേദന. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 36കാരന്റെ കൈമുട്ടിൽ നിന്ന് കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്

മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴയായതോടെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും പ്രശ്നം കണ്ടെത്തിയില്ല

New Update
dogs tooth

ആലപ്പുഴ: ആലപ്പുഴയില്‍ 36കാരന്റെ കൈമുട്ടില്‍ നിന്ന് 25 വര്‍ഷം മുന്‍പ് കടിച്ച പട്ടിയുടെ പല്ല് കണ്ടെത്തി. അസഹ്യമായ കൈമുട്ട് വേദനയെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലെത്തിയത്.

Advertisment

ചേര്‍ത്തല തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കൈമുട്ടില്‍ നിന്നാണ് പട്ടിയുടെ പല്ല് പുറത്തെടുത്തത്. 11 -ാം വയസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേയാണ് വൈശാഖിനെ പട്ടി കടിച്ചത്.


പരിശോധനയില്‍ മുട്ടില്‍ തൊലിയോടു ചേര്‍ന്ന് കൂര്‍ത്തപല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തി. പട്ടിയുടെ കടിയേറ്റ സമയത്ത് മുറിവിന് പ്രാഥമിക ചികിത്സമാത്രമാണ് ചെയ്തിരുന്നത്


മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സ നടത്തിയില്ല. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴയായതോടെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും പ്രശ്നം കണ്ടെത്തിയില്ല. ഒടുവിലാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിയത്.


ശസ്ത്രക്രിയ നടത്തുന്ന സമയത്ത് പട്ടി കടിച്ചിട്ടുള്ള കാര്യം സര്‍ജന്‍ ഡോ. മുഹമ്മദ് മുനീര്‍ അറിഞ്ഞിരുന്നില്ല. മുഴ മാറ്റുന്നതിനിടെയാണ് പല്ലിന്റെ ഭാഗം തെളിഞ്ഞുവന്നത്


ശസ്ത്രക്രിയ കഴിയുന്നതിനിടെയാണ് 25 വര്‍ഷം മുന്‍പ് പട്ടികടിച്ച കാര്യം വൈശാഖ് ഡോക്ടറോട് പറഞ്ഞത്. 

Advertisment