/sathyam/media/media_files/2025/12/13/ndrendra-modi-rajeev-chandrasekhar-2025-12-13-13-21-15.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി ഭരണം പിടിച്ചതോടെ ഇരട്ട എൻജിൻ സർക്കാർ തലസ്ഥാനത്ത് ഉണ്ടാവുമെന്ന് ഉറപ്പായി.
ഭരണം കിട്ടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ എത്തിച്ച് നഗരത്തെ വീണ്ടെടുക്കാൻ വികസനരേഖ അവതരിപ്പിക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതിരഹിതഭരണവും ഉറപ്പാക്കുമെന്നായിരുന്നു ബിജെപിയുടെ പ്രധാന വാഗ്ദാനം.
ഇത് തലസ്ഥാനത്തെ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന്റെ അടയാളമാണ് തലസ്ഥാന കോർപറേഷനിലെ ജനവിധി.
തിരുവനന്തപുരം കോർപറേഷനിൽ വിജയിച്ച ബിജെപി 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് മാസ്റ്റർപ്ലാൻ പ്രഖ്യാപിക്കുന്നത് കേരള രാഷ്ട്രീയത്തിലുണ്ടാക്കാവുന്ന ചലനങ്ങൾ വളരെ വലുതായിരിക്കും.
കോർപറേഷൻ ബിജെപി പിടിച്ചത് കേരള രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ തുടക്കമായി മാറുമെന്ന് ഉറപ്പാണ്.
തലസ്ഥാനം പിടിച്ചാൽ കേരളം പിടിക്കാനുള്ള പദ്ധതിയുടെ ആദ്യഘട്ടം കടന്നു എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ചിട്ടയോടെയുള്ള പ്രചാരണമാണ് ബിജെപി നടത്തിയത്. ചിട്ടയായ ആ പ്രവർത്തനത്തിന്റെ ഫലമാണ് ഇപ്പോൾ കണ്ടത്.
നാൽപത്തഞ്ച് വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്നും കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ തലസ്ഥാന വികസനം നടപ്പാക്കുമെന്നുമായിരുന്നു ബിജെപിയുടെ വാഗ്ദാനം.
അവരുടെ പ്രകടന പത്രികയിലെ പ്രധാന വിഷയമായിരുന്ന വികസിത തിരുവനന്തപുരവും അഴിമതിരഹിതഭരണവും ജനങ്ങൾ ഹൃദയത്തിൽ സ്വീകരിക്കുകയായിരുന്നു.
ബിജെപിക്ക് ഒരവസരം തന്നാല്‍ വികസിത തിരുവനന്തപുരം സാധ്യമാക്കുമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ തലസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കി കഴിഞ്ഞു എന്ന് എല്ലാ പ്രചാരണ യോഗങ്ങളിലും അദ്ദേഹം പ്രസംഗിച്ചു.
/filters:format(webp)/sathyam/media/media_files/2025/04/17/fPORlOkgLpTE4WelHbhH.jpg)
മാറാത്തത് ഇനി മാറുമെന്നും വികസിത തിരുവനന്തപുരത്തിനായി ഇനി വരണം ബിജെപി എന്നുമുള്ള പ്രചാരണം ഫലം കാണുന്നതിന്റെ അടയാളമാണ് ഇപ്പോഴത്തെ തിരുവനന്തപുരം കോർപറേഷൻ ഫലം.
കഴിഞ്ഞ 45 വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷനെ ദുരന്തഭൂമിയായിക്കിയ മാറ്റി ഓരോരോ കാര്യങ്ങളും അക്കമിട്ട് നിരത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം.
45 വർഷം തുടർച്ചയായി നഗരസഭ ഭരിച്ച സിപിഎം നഗരത്തിന് ഒന്നും നൽകിയിട്ടില്ലെന്നും ഒമ്പത് തവണ തിരഞ്ഞെടുക്കപ്പെട്ട സിപിഎം അഴിമതി നടത്തി കൊള്ളയടിക്കാനുള്ള അവസരമാക്കി അതിനെ മാറ്റിയെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരൻ്റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളാണെന്നും അവയിലേയ്ക്കുള്ള തിരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണമെന്നും രാജീവ് ചന്ദ്രശേഖർ പ്രചാരണ യോഗങ്ങളിൽ പ്രചരിപ്പിച്ചു. ഇതെല്ലാം ഫലം കണ്ടതാണ് തദ്ദേശ ഫലത്തിൽ കാണുന്നത്.
സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. ഇതുപോലൊരു പരാജയം മുൻപുണ്ടായിട്ടില്ല. കൊല്ലം, കോഴിക്കോട് കോർപറേഷനുകൾ പോലും തകർന്നു.
അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിൽ ഇത് വളരെ വ്യക്തമാണ്. യുഡിഎഫിന്റെ പ്രതാപത്തിലേക്ക് തിരിച്ചുവന്നു. പത്തനംതിട്ട പോലെ മുൻപ് സ്വാധീനമുണ്ടായിരുന്ന ജില്ലകളിൽ യുഡിഎഫ് തിരിച്ചുവന്നു.
കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഇടതിന്റെ കാൽചുവട്ടിൽ നിന്ന് മണ്ണ് ഒലിച്ചുപോയി. കോർപറേഷനുകളിൽ ഒരു രാഷ്ട്രീയക്കളിക്കും ഇടയില്ലാത്ത വിധം വ്യക്തമായ ഭൂരിപക്ഷമാണ് മറ്റ് മുന്നണികൾക്ക് കിട്ടിയത്.
പത്മകുമാറിന്റെ ആറന്മുള പഞ്ചായത്തിലെ വാർഡ് ബിജെപി എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ബിജെപി പിടിച്ചു.
കോഴിക്കോട്ടെ എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി തോറ്റു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി രാഗേഷിന്റെ വാർഡിൽ സി.പി.എം തോറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us