തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പിള്ളി ഏഴാറ്റുമുഖം ഭാഗത്ത് മസ്തകത്തില്‍ പരിക്കേറ്റ് വ്രണത്തില്‍ നിന്ന് പഴുപ്പ് ഒലിക്കുന്ന നിലയില്‍ കണ്ടെത്തിയ കൊമ്പനാനയെ ചികില്‍സിക്കും.
ആനയെ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടിയായിരിക്കും ചികില്‍സ ആരംഭിക്കുക. ആനയെ ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയും 20 അംഗ സംഘവും നാളെ അതിരപ്പിള്ളിയിലെത്തും. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കി.
അതിരപ്പിള്ളി- വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയക്ക് ചികിത്സ ചുമതലകള്‍ നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍ അരുണും 20 അംഗ സംഘവും നാളെ അതിരപ്പള്ളിയില്‍ എത്തുന്നത്.
ആനയെ പിടികൂടുന്നതിനായി വിക്രം, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളേയും നാളെ അതിരപ്പിള്ളിയില്‍ എത്തിക്കും. ആനയെ മയക്കു വെടിവെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി ചികിത്സ നല്‍കാനാണ് തീരുമാനം.