/sathyam/media/media_files/2025/11/26/untitled-design4-2025-11-26-19-02-29.png)
തിരുവനന്തപുരം: ജാതി അധിക്ഷേപ പാരാതിയെ തുടർന്നുള്ള വിവാദങ്ങൾക്കിടെ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്ക് പുതിയ പദവി.
പോണ്ടിച്ചേരി യൂണിവേഴ്സിറ്റി കോർട്ടിലേക്കാണ് നാമനിർദേശം ചെയ്തത്. രാഷ്ട്രപതിയാണ് പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലേക്ക് നാമനിർദ്ദേശം ചെയ്തത്.
കേന്ദ്ര സർവകലാശാലയിലെ പരമോന്നത സമിതിയാണ് കോർട്ട്. മൂന്ന് വർഷത്തേയ്ക്കാണ് നാമ നിർദ്ദേശം ചെയ്തത്. കേരള സർവകലാശാലയിലും വിജയകുമാരി ഡീൻ പദവിയിലും തുടരും.
ജാതി അധിക്ഷേപ പരാതിയിൽ കേരള സർവകലാശാല സംസ്കൃത വിഭാഗം മേധാവി സി.എൻ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പിഎച്ച്ഡി വിദ്യാർഥി വിപിന്റെ പരാതിയിലാണ് കേസ്. അധ്യാപകരുടെയും ഗൈഡിന്റെയും മുന്നിൽവച്ച് ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പിഎച്ച്ഡി വിദ്യാർഥി വിപിൻ വിജയനാണ് പരാതി നല്‍കിയത്.
നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും വിപിന്‍ പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു.
പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us