നമുക്ക് അറേബ്യൻ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട, പണ്ട് മാറ് മറയ്ക്കാനായിരുന്നു സമരമെങ്കിൽ ഇന്ന് 'മാറ് കാണിക്കാനാണ്' സമരം: വിവാദ പരാമർശവുമായി ഡോ.ഫസൽ ​ഗഫൂർ

അത്യാവശ്യം ട്രൗസർ ചിലർ പൊക്കി നടക്കുന്നു അതിൽ വിരോധമില്ല. കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ലെന്നും ഈ കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യമെന്നും ഫസൽ ഗഫൂർ പറയുന്നു

New Update
FAZAL-GAFUR

മലപ്പുറം: കേരളത്തിന്റെ മാറുന്ന സംസ്കാരത്തിനെതിരെ  വിവാദ പരാമർശവുമായി എം ഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ.

Advertisment

അമിതമായ പാശ്ചാത്യവത്ക്കരണം ഇവിടെ വേണ്ടെന്നും പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ, ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്നുമാണ് അദ്ദേഹത്തിന്റ പരാമർശം. മലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. 

നമുക്ക് അറേബ്യൻ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂർവീകർ നടന്നതുപോലെ നടന്നാൽ മതി. ഒരുകൂട്ടർ മുഖം മറയ്ക്കുന്നു മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നുവെന്നും അതൊന്നും വേണ്ടെന്നും ഫസൽ ​ഗഫൂർ പറയുന്നു.

അത്യാവശ്യം ട്രൗസർ ചിലർ പൊക്കി നടക്കുന്നു അതിൽ വിരോധമില്ല. കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ലെന്നും ഈ കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യമെന്നും ഫസൽ ഗഫൂർ പറയുന്നു. കെഎഫ്സിയിലോ ചിക്കിങ്ങിലോ കൊണ്ടുപോയി കാണിച്ചാലും കുഴപ്പമില്ലെന്ന് അദേഹം പറഞ്ഞു.

Advertisment