സംസ്ഥാനത്തെ കോളേജുകളിലെ മികച്ച ഭൂമിത്രസേന ക്ലബ് പ്രോഗ്രാം ഓഫീസറായി തൃശൂർ വിമല കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഫീബാറാണി ജോണിനെ തെരഞ്ഞെടുത്തു

New Update
Dr. Feebarani John

തൃശൂർ : സംസ്ഥാനത്തെ കോളേജുകളിലെ മികച്ച ഭൂമിത്രസേന ക്ലബ് പ്രോഗ്രാം ഓഫീസറായി തൃശൂർ  വിമല കോളേജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഫീബാറാണി ജോണിനെ തെരഞ്ഞെടുത്തു. 2023-2024 വർഷത്തെ ബെസ്റ്റ് ഭൂമിത്രസേന ക്ലബ് പ്രോഗ്രാം ഓഫീസർക്ക് പരിസ്ഥിതി വകുപ്പ് എർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന അവാർഡാണ് ഡോ. ഫീബാറാണി ജോണിനെ തേടിയെത്തിയിരിക്കുന്നത്. 

Advertisment

വിദ്യാർത്ഥികളിൽ പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനായി പരിസ്ഥിതി വകുപ്പിന് കീഴിൽ സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. ലോക പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ. ബി. സതീഷ് എം എൽ  എയിൽ നിന്നും ഡോ. ഫീബാറാണി ജോൺ  അവാർഡ് ഏറ്റുവാങ്ങി.