ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി പത്തുകോടി രൂപ. അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു

ഈ തുക അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

New Update
r bindhu minister

തിരുവനന്തപുരം: ആശ്വാസകിരണം പദ്ധതിയുടെ നടത്തിപ്പിനായി പത്തുകോടി രൂപ റിലീസ് ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവായതായി മന്ത്രി ഡോ. ആര്‍ ബിന്ദു. ഈ തുക അര്‍ഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Advertisment


പദ്ധതിയുടെ നടത്തിപ്പിനായുള്ള 2024 - 25 സാമ്പത്തികവര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്ന് പത്തു കോടി രൂപ ആദ്യഗഡുവായി റിലീസ് ചെയ്തിരുന്നു.


രണ്ടാമത്തെ ഗഡുവായാണ് ഇപ്പോള്‍ പത്തു കോടി രൂപ കൂടി റിലീസ് ചെയ്യാന്‍ അനുമതി ആയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Advertisment