New Update
/sathyam/media/media_files/2025/12/28/dr-2025-12-28-18-45-24.jpg)
തിരുവനന്തപുരം: സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു.
Advertisment
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗം രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായിരുന്ന എജെ ഷഹനയുടെ ആത്മഹത്യ കേസിലാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
മുന്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറുമായ എം. സലാഹുദ്ദീനാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.
കൊല്ലം കരുനാഗപ്പള്ളി മീന്‍മുക്ക് മദ്രസക്ക് സമീപം ഇടയില വീട്ടില്‍ ഡോ. ഇ എ ഉവൈസാണ് കേസിലെ പ്രതി.
സ്ത്രീധനം കൂട്ടി നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തായ ഉവൈസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കേസ്.
2023ലായിരുന്നു ഡോ ഷഹന ആത്മഹത്യ ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us