നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള ലോക കേരള സഭ അംഗം; ഡോ. ഷാഹിന അബ്ദുള്ള അന്തരിച്ചു

New Update
SHAHINA

തൃശൂര്‍: നെതര്‍ലന്‍ഡ്‌സ് മലയാളിയും സാമൂഹിക മാധ്യമ ഇടപെടലുകളിലൂടെ ശ്രദ്ധേയയുമായ ഡോ.ഷാഹിന അബ്ദുള്ള അന്തരിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള ലോക കേരള സഭ അംഗമായിരുന്നു.

Advertisment

കഴിഞ്ഞ ഏതാനം ദിവസങ്ങളായി കരളിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ ഷാഹിന ഫിസിസിസ്റ്റ്, പേറ്റന്റ് അറ്റോണി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന പ്രൊഫഷണലായിരുന്നു.

കൊടുങ്ങല്ലൂര്‍, കരൂപടന്ന പള്ളി ഖബര്‍ സ്ഥാനില്‍ രാത്രി 8 മണിയോടെ സംസ്‌കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു. ഷാഹിനയുടെ നിര്യാണത്തില്‍ ലോക കേരള സഭ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisment