സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു. ​സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഇ​വ​ര്‍ ചു​മ​ത​ല​യേ​റ്റ​ത്.

നി​ല​വി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല​വ​ഹി​ച്ചി​രു​ന്ന ഡോ. ​ഗീ​താ​കു​മാ​രി​യെ വൈ​സ് ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യാ​ഴാ​ഴ്ച നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പ​ക​രം ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു

New Update
vc

കാ​ല​ടി: സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു. ഇ​ന്ന് രാ​വി​ലെ 10ന് ​സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഇ​വ​ര്‍ ചു​മ​ത​ല​യേ​റ്റ​ത്. 

Advertisment

നി​ല​വി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല​വ​ഹി​ച്ചി​രു​ന്ന ഡോ. ​ഗീ​താ​കു​മാ​രി​യെ വൈ​സ് ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യാ​ഴാ​ഴ്ച നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പ​ക​രം ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.


നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഡോ. ​ഗീ​താ​കു​മാ​രി​യെ നീ​ക്കി​യ​ത്. സ​ര്‍​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ചി​ല​രു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ച് നി​ര​വ​ധി നി​യ​മ​ന​ങ്ങ​ള്‍​ക്കും ക്ര​മ​ക്കേ​ടു​ക​ള്‍​ക്കും കൂ​ട്ടു​നി​ന്നു എ​ന്ന​താ​ണ് ഇ​വ​ര്‍​ക്ക​തി​രെ ഉ​യ​ര്‍​ന്നി​രു​ന്ന പ​രാ​തി.


പ​രീ​ക്ഷ​യി​ല്‍ തോ​റ്റ വി​ദ്യാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. 

എ​സ്എ​ഫ്‌​ഐ നേ​താ​വി​നെ ജ​യി​പ്പി​ക്കാ​ന്‍ ച​ട്ടം ലം​ഘി​ച്ച് സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​എ​ഫ്എ തോ​റ്റി​ട്ടും എം​എ​ഫ്എ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല നേ​ര​ത്തെ പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്നു.


ബി​എ​ഫ്എ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ എ​സ്എ​ഫ്ഐ നേ​താ​വി​ന് അ​ന​ധി​കൃ​ത​മാ​യി എം​എ​ഫ്എ പ്ര​വേ​ശ​നം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ, ഇ​യാ​ളെ ബി​എ​ഫ്എ ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റി​ന്‍റെ വി​ചി​ത്രം തീ​രു​മാ​നം സ​ര്‍​വ​ക​ലാ​ശാ​ലാ ച​ട്ട​ങ്ങ​ളെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി സി​പി​എം അ​നു​ഭാ​വി​ക​ളെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് നേ​ര​ത്തെ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ വി​സി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​യി​ന്‍ ക​മ്മി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Advertisment