Advertisment

കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യം. നടി മഞ്ജു വാര്യര്‍ ബ്രാന്‍ഡ് അംബാസിഡറാകുമെന്ന് ആരോഗ്യ മന്ത്രി

കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. 

New Update
veena george newwww

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യമായിരിക്കും. 

Advertisment


ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെയാണ് ക്യാമ്പയിന്‍. നടി മഞ്ജു വാര്യരാണ് ബ്രാന്‍ഡ് അംബാസിഡര്‍. പഞ്ചായത്ത് തലത്തിലെ ആരോഗ്യ സ്ഥാപനത്തില്‍ വരെ സ്‌ക്രീനിംഗ് സെന്റര്‍ ഉണ്ടാകും. സ്‌ക്രീനിംഗിന്റെ അടിസ്ഥാനത്തില്‍ തുടര്‍ ചികിത്സ നല്‍കും.


30 വയസിന് മുകളിലുള്ള എല്ലാവരും സ്‌ക്രിനിംഗിന് തയ്യാറാക്കണം. നാളെ വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. 

മറ്റുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ നിരക്കായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളുമായി സംസാരിച്ചിട്ടുണ്ടെന്നും മിതമായ നിരക്കില്‍ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisment