രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ശ​ബ​രി​മ​ല​യി​ലേ​ക്ക്, ഓ​ക്ടോ​ബ​ർ 22ന് ദർശനം നടത്തും

New Update
 Draupadi Murmu

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്നു. ഓ​ക്ടോ​ബ​ർ 22നാ​ണ് രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. ഒ​ക്ടോ​ബ​ർ 24 വ​രെ രാ​ഷ്ട്ര​പ​തി കേ​ര​ള​ത്തി​ൽ തു​ട​രും.

Advertisment

നേ​ര​ത്തെ ഒ​ക്ടോ​ബ​ർ 19, 20 തീ​യ​തി​ക​ളി​ൽ ദ​ർ​ശ​ന സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ രാ​ഷ്ട്ര​പ​തി ഭ​വ​നെ അ​റി​യി​ച്ചി​രു​ന്നു. ഒ​ക്ടോ​ബ​ർ 16നാ​ണ് തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ക.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മേ​യി​ൽ രാ​ഷ്ട്ര​പ​തി ശ​ബ​രി​മ​ല സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​നം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Advertisment