പ്രതിവർഷം 300 കോടിയുടെ വമ്പൻ കുപ്പിവെള്ള വിപണിയായി കേരളം. ജിഎസ്‌ടി കുറച്ചിട്ടും ദാഹജലത്തിന്റെ വില കുറയ്ക്കാതെ പകൽക്കൊള്ള. വേനൽക്കാലത്ത് മാത്രം 200 കോടി രൂപയുടെ കച്ചവടം. വിലകുറയ്ക്കാത്തത് ഉത്പാദന ചെലവ് വർദ്ധിപ്പിച്ചെന്ന കള്ളത്തരം പറഞ്ഞ്. ഒരുലിറ്റർ കുപ്പിക്ക് പരമാവധി ചെലവ് 7 രൂപയിൽ താഴെ. വിൽക്കുന്നത് 20 രൂപയ്ക്കും. കുപ്പിവെള്ള കച്ചവടത്തിലെ കൊള്ളയടി ഇങ്ങനെ

നേരത്തെ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ 20 ലിറ്റർ കുപ്പിക്ക് 12 ശതമാനവും അര, 1, 2, 5 ലിറ്റർ കുപ്പികൾക്ക് 18 ശതമാനവുമായിരുന്നു ജി.എസ്.ടി. ഇത് ഏകീകരിച്ച് 5 ശതമാനമാക്കി. എന്നാൽ കേന്ദ്രസർക്കാർ നിരക്ക് കുറച്ചതിന്റെ പ്രയോജനം ഇതുവരെ ജനങ്ങൾക്ക് കിട്ടിയിട്ടില്ല.

New Update
drinking water
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: പ്രതിവർഷം 300 കോടിയുടെ കുപ്പിവെള്ള വിപണിയായ കേരളത്തിൽ കുപ്പിവെള്ളത്തിന് വിലകുറയ്ക്കാതെ കമ്പനികളുടെ പകൽക്കൊള്ള. ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറച്ചിട്ടും വില കുറയ്ക്കാതെ ഒരു ലിറ്റർ കുപ്പിക്ക് 20 രൂപ വീതം ഈടാക്കുകയാണ്. 

Advertisment

കുപ്പിയൊന്നിന് 2 മുതൽ 4 രൂപ വരെ കുറയേണ്ടതായിരുന്നു. വില കുറച്ചാൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടാവുമെന്നതിനാലാണ് കമ്പനികൾ പിന്നോട്ടു പോവുന്നത്. 


കുപ്പിവെള്ള വിപണിയിൽ ഇപ്പോൾത്തന്നെ പകൽക്കൊള്ളയാണ്. ഒരു ലിറ്റർ വെള്ളം 12 രൂപയ്ക്ക് വിറ്റാൽ പോലും 40 ശതമാനം ലാഭമാണ് കച്ചവടക്കാർക്ക് കിട്ടുക. പരമാവധി ഉത്പാദന ചിലവ് 7 രൂപയിൽ താഴെയാണ്. 


സർക്കാരിന്റെ ഹില്ലി അക്വയ്ക്ക് 15 രൂപയാണ് വില. തൊടുപുഴ, അരുവിക്കര പ്ലാന്റുകളിൽ ഒരു ഷിഫ്റ്റിൽ പ്രതിദിനം 78,000 കുപ്പിവെള്ളമാണ് (2500 കെയ്സ്) ഉത്പാദിപ്പിക്കുന്നത്. ഇത് മൂന്ന് ഷിഫ്റ്റുകളാക്കി 4000 കെയ്സിന് മുകളിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ദുബായിലേക്ക് ഹില്ലി അക്വ കയറ്റുമതിക്ക് കരാറായിട്ടുണ്ട്.

hilly aqua

കേരളത്തിൽ പ്രതിദിനം രണ്ടുകോടിയിലേറെ രൂപയുടെ കുപ്പിവെള്ളം വിൽക്കുന്നതായാണ് കണക്ക്. വേനൽ കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഏറ്റവും കച്ചവടം. 


സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വർഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്. വേനൽക്കാലത്ത് മാത്രം 200 കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ് കുപ്പിവെള്ള കമ്പനികൾ കണക്കുക്കൂട്ടുന്നത്. 


തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഉപയോഗം കൂടുതൽ. ട്രെയിനുകളിലും കച്ചവടം പൊടിപ്പൊടിക്കുന്നുണ്ട്. നിർമാണ തൊഴിലാളികൾക്ക് കുപ്പിവെള്ളമില്ലാതെ പറ്റില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറി. ആശുപത്രി പരിസരങ്ങളിലും കുപ്പിവെള്ള വിൽപന കൂടി.

നേരത്തെ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ 20 ലിറ്റർ കുപ്പിക്ക് 12 ശതമാനവും അര, 1, 2, 5 ലിറ്റർ കുപ്പികൾക്ക് 18 ശതമാനവുമായിരുന്നു ജി.എസ്.ടി. ഇത് ഏകീകരിച്ച് 5 ശതമാനമാക്കി. എന്നാൽ കേന്ദ്രസർക്കാർ നിരക്ക് കുറച്ചതിന്റെ പ്രയോജനം ഇതുവരെ ജനങ്ങൾക്ക് കിട്ടിയിട്ടില്ല. 


ജി.എസ്.ടി നിരക്ക് കുറച്ചതായി കാണിച്ചും ഉത്പാദന ചെലവ് വർദ്ധിപ്പിച്ചുമാണ് കമ്പനികൾ വിലക്കുറവ് പ്രാബല്യത്തിൽ വരുത്താതിരിക്കുന്നത്. കേരളത്തിലെ വിൽപ്പനയുടെ 40 ശതമാനം പ്രധാന സീസണായ മാർച്ച് മുതൽ മേയ് വരെയാണ്. അതായത്, രണ്ടുമാസം കൊണ്ട് 80 കോടി രൂപയുടെ ബിസിനസാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതു കൂടി കഴിഞ്ഞാലേ കുപ്പിവെള്ള വിലയിൽ കുറവു വരുത്തൂ. 


അര ലിറ്റർ മുതൽ അഞ്ച് ലിറ്റർ വരെയുള്ള കുപ്പിവെള്ളം വിപണിയിൽ ലഭ്യമാണ്. ഇതിൽ 20 രൂപ വില വരുന്ന ഒരു ലിറ്റർ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. 10 രൂപ മുതൽ അര ലിറ്റർ കുപ്പിവെള്ളം വിപണിയിൽ ഉണ്ടെങ്കിലും പ്രധാനമായും വിവാഹം പോലുള്ള പരിപാടികളിലാണ് ഉപയോഗിക്കുന്നത്.  

20 ലിറ്റർ വെള്ളത്തിന്റെ ജാറിനും ആവശ്യക്കാരേറെയാണ്. 50 രൂപ മുതൽ 80 രൂപ വരെയാണ് വില. ഫ്ലാറ്റുകളിൽ പാചകത്തിനായി 20 ലിറ്റർ വെള്ളത്തിന്റെ ജാർ ഉപയോഗിക്കുന്നതാണ് ഇതിന് പ്രചാരം കൂട്ടിയത്.

Advertisment