/sathyam/media/media_files/2025/11/25/erumeli-2025-11-25-20-53-01.jpg)
എരുമേലി: തീർഥാടകർക്ക് ക്ഷേത്ര പരിസരത്ത് ശുദ്ധജലം ലഭിക്കുന്നില്ലെന്നു പരാതി. ഇതോടെ കടകളിൽ നിന്നു കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയുണ്ട്.
പേട്ട തുള്ളിയ ശേഷം എത്തുന്ന തീർഥാടകർക്ക് ക്ഷേത്രക്കടവിൽ കുളിച്ച ശേഷം കുറിതൊടാൻ ഭസ്മവും ചന്ദനവും കുങ്കുമവും വെക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/25/erumeli-2-2025-11-25-20-53-23.jpg)
തീർഥാടകർക്ക് കുറി തൊടാൻ ഭസ്മവും ചന്ദനവും കുങ്കുമവും സൗജന്യമായി നൽകണമെന്നാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നടപ്പന്തലിലെ നിലക്കണ്ണാടിക്കു മുന്നിൽ ഇവ ദേവസ്വം ബോർഡ് ലഭ്യമാക്കിയിരുന്നു.
എന്നാൽ ഈ വർഷം മിക്ക ദിവസങ്ങളിലും കുറി തൊടാൻ ഭസ്മമോ ചന്ദനമോ കുങ്കുമമോ വയ്ക്കുന്നുന്നില്ലെന്നാണ് പരാതി. രാസ കുങ്കുമം വിൽക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ബദൽ മാർഗങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/11/25/erumeli-3-2025-11-25-20-53-39.jpg)
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം എരുമേലിയിൽ സ്പോട്ട് ബുക്കിങ് പുനരാരംഭിച്ചു. 4 കൗണ്ടറുകളാണ് എരുമേലിയിലുള്ളത്. ക്ഷേത്രം നടപ്പന്തലിന്റെ എതിർ വശത്ത് സ്റ്റേഡിയം മൈതാനത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്.
ബുക്കിങ് കൗണ്ടറിലേക്ക് പോകുന്ന വഴി അടച്ചുകെട്ടിയത് തീർഥാടകരെ വലയ്ക്കുന്നുണ്ട്. റോഡിൽ നിന്ന് സ്റ്റേഡിയം മൈതാനത്തെ ബുക്കിങ് കൗണ്ടർ ഭാഗത്തേക്ക് നേരിട്ടു പ്രവേശിക്കാവുന്ന ഭാഗത്തു ഗേറ്റ് അടച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us