തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്നം -ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാൻ ; ഗുരുതര ആരോപണവുമായി ബി ജെ പി ; ,ബിജെ പി നഗരത്തിൽ അധികാരത്തിൽ വന്നയുടൻ നഗരത്തിൽ പൈപ്പുകളിൽ നിന്ന് വെള്ളം വരാത്ത സാഹചര്യം മന:പൂർവ്വം സൃഷ്ടിച്ചതെന്നും കരമന ജയൻ

New Update
water tvm

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട്
29 റോഡുകളുടെ ടാറിംഗ് പണിയും വാർഡ് ശുചീകരണ പ്രവർത്തനങ്ങളും, മാർച്ചിൽ തീരുന്ന ഫണ്ടു ഉപയോഗിച്ചുള്ള ജോലികൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഒന്നര മാസം പ്രായമുള്ള തിരുവനന്തപുരം നഗരസഭ  പൂർത്തിയാക്കിയെന്ന് ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
 
കേന്ദ്ര സർക്കാർ തിരുവനന്തപുരം നഗര പ്രദേശത്ത് കുടിവെള്ള ശ്യംഘലയും കുടിവെള്ള പൈപ്പുകളുടെ വ്യാപ്തി കൂട്ടാനുമായി അറുനൂറ് കോടിയോളം രൂപ അമൃത് പദ്ധതിയിലൂടെ ചിലവഴിച്ചിട്ടുണ്ട്.അരുവിക്കരയിൽ 75 MLD വാട്ടർ ട്രീറ്റ്മെൻ്റ് സ്ഥാപിക്കുകയും ചെയ്തു.

Advertisment

എന്നാൽ ഇതിലൂടെ വെള്ളം എത്തിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണന്നും,ബിജെ പി നഗരത്തിൽ അധികാരത്തിൽ വന്നയുടൻ നഗരത്തിൽ പൈപ്പുകളിൽ നിന്ന് വെള്ളം വരാത്ത സാഹചര്യം   മന:പൂർവ്വം സൃഷ്ടിച്ചത് ആറ്റുകാൽ പൊങ്കാല അട്ടിമറിക്കാനാണെന്നും കരമന ജയൻ ആരോപിച്ചു.

 ഇടത് യൂണിയനുകളിലെ ഉദ്യോഗസ്ഥരെ വച്ച് നടത്തുന്ന ഇത്തരം ദുഷ്ട പ്രവർത്തനങ്ങൾക്ക് എതിരെ  ശക്തമായ പ്രതിഷേധം BJP തുടരുമെന്നും കരമന ജയൻ പറഞ്ഞു

Advertisment