തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. ഡ്രൈവര്‍ അതിസാഹസികമായി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. നെടുമങ്ങാട്  കൊല്ലംകാവില്‍ റോഡില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോണ്‍ക്രീറ്റ് മിക്‌സര്‍ കൊണ്ട് പോയ ലോറിയ്ക്കാണ് തീപിടിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
KERALA FIRE FORCE

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ചു. നെടുമങ്ങാട്  കൊല്ലംകാവില്‍ റോഡില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോണ്‍ക്രീറ്റ് മിക്‌സര്‍ കൊണ്ട് പോയ ലോറിയ്ക്കാണ് തീപിടിച്ചത്.

Advertisment

തീപടര്‍ന്നുടന്‍ ലോറി ഡ്രൈവര്‍ ഇറങ്ങി ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ ആളപായമില്ല.

തീപിടുത്തത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ച നിലയിലാണ്.നെടുമങ്ങാട് നിന്നും 3 യൂണിറ്റ് ഫയര്‍ ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം തെങ്കാശി ദേശീയ പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Advertisment