/sathyam/media/media_files/2026/02/09/accident-2026-02-09-14-07-58.jpg)
കോട്ടയം: ദിനംപ്രതി വാഹനാപകടങ്ങില്‍ മരിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നു.
അശ്രദ്ധമായി വാഹനം ഓടിക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം.
പക്ഷേ, വാഹന അപകടങ്ങള്‍ക്ക് ഇരയാകുന്നത് ഒന്നുമറിയാത്ത മറ്റുള്ളവരാകും. റോഡില്‍ തന്റെ വാഹനം മാത്രമേ പാടൂള്ളൂ എന്ന മട്ടിലാണ് പലരും വാഹനങ്ങള്‍ ഓടിക്കുന്നത്.
അമിത വേഗതയും അശ്രദ്ധയും കൂടിയാകുമ്പോള്‍ അപകടങ്ങളും വര്‍ധിക്കുന്നു.
ഒരു വര്‍ഷം 4000ത്തിനു മേല്‍ ആളുകളാണ് റോഡപകടങ്ങളെ തുടര്‍ന്ന് കേരളത്തില്‍ മരിക്കുന്നത്.
നടപടികള്‍ സ്വീകരിക്കുമ്പോഴും എന്തുകൊണ്ട് അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നു എന്ന ചോദ്യമാണ് ഉയരുന്നത്.
വാഹനം ഓടിക്കുന്നയാള്‍ റോഡ് ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.
റോഡ് റൂള്‍ റെഗുലേഷന്‍ ഇപ്പോഴത് മോട്ടര്‍ ഡ്രൈവിങ് റെഗുലേഷന്‍ 2017 എന്നു പറയുന്നു അനുസരിച്ച് നാല്‍പതോളം റെഗുലേഷനുകളാണ് ഇതിലുള്ളത്.
നേരത്തേ 32 എണ്ണമായിരുന്നു. വാഹനം ഇടതുവശം ചേര്‍ന്നോടിക്കണം തുടങ്ങിയ നേരിട്ട് പറയാവുന്ന റെഗുലേഷനുകളായിരുന്നു ഇത്.
എന്നാല്‍, ഇത് പുതുക്കിയപ്പോള്‍ റോഡ് ഉപയോഗിക്കുന്ന ആളും റോഡുമായി ബന്ധപ്പെട്ടവരും ഒക്കെ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി.
ഇതില്‍ 500 പോയിന്റുകള്‍ ഉണ്ട്. അതുപോലെ മോട്ടര്‍ വാഹന നിയമവുമായി ബന്ധപ്പെട്ടും ഉപയോക്താവ് പാലിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. പക്ഷേ, ഇവ ഒന്നും വാഹനം ഓടിക്കുന്നയാൾക്ക് അറിയില്ല.
റോഡുകളില്‍ എന്തെങ്കിലും തടസങ്ങള്‍ എല്ലായ്‌പ്പോഴും ഉണ്ടാകാം എന്ന ധാരണയോടെ വേണം ഓരോരുത്തരും വാഹനമോടിക്കാന്‍.
തടസങ്ങള്‍ കൂടി കൈകാര്യം ചെയ്യാന്‍ പറ്റുന്ന വേഗതയിലായിരിക്കണം വാഹനമോടിക്കേണ്ടത് എന്ന ധാരണ ഡ്രൈവര്‍മാര്‍ക്ക് ഉണ്ടാവണം.
/filters:format(webp)/sathyam/media/media_files/2024/12/17/oBgtkScKW43sFCqOn1s8.jpeg)
60 കിമീ വേഗതയില്‍ പോകുമ്പോള്‍ ഒരു വാഹനം ഒരു സെക്കന്‍ഡ് കൊണ്ട് 17 മീറ്റര്‍ (16.66 മീ.) പോയിക്കഴിയും.
ഒരു സെക്കന്‍ഡ് അശ്രദ്ധ വരികയോ ആ സമയത്ത് എന്തെങ്കിലും തടസ്സമുണ്ടാവുകയോ ചെയ്താല്‍ വാഹനം അപകടത്തില്‍പ്പെടും.
ഇങ്ങനെ അപകടമുണ്ടാകുമ്പോള്‍ വേഗത എന്ന ഘടകവും അതിന്റെ ആഘാതം തീരുമാനിക്കുന്നതില്‍ പ്രധാനമാണ്.
60 കിമീ വേഗത്തിലാകുമ്പോള്‍ അതിന്റെ ആഘാതവും അതേല്‍പ്പിക്കുന്ന പരുക്കുമൊക്കെ കൂടുതലാവും.
അതുപോലെ 70 കിമീ സ്പീഡില്‍ ആകുമ്പോള്‍ അത് 20 മീറ്ററും 80 കിമീ സ്പീഡിലാകുമ്പോള്‍ 22 മീറ്ററും എന്ന രീതിയിലാണ് വാഹനമോടുന്നത്.
/filters:format(webp)/sathyam/media/media_files/2024/12/18/C7GU4cqg8HcwxjKyVpUs.jpg)
ഇതു നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമോ എന്ന് വാഹനമോടിക്കുന്നവര്‍ക്കും ധാരണയുണ്ടാവേണ്ടതുണ്ട്.
അത്രയും അലര്‍ട്ട് ആയിരിക്കുമ്പോള്‍ തന്നെ ആ വാഹനമോടിക്കുന്നയാളുടെ മാനസികാവസ്ഥ, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടുള്ള സമ്മര്‍ദ്ദം, ഫോണ്‍ റിങ് ചെയ്യുന്നതാവാം, റോഡിലെ തടസ്സങ്ങള്‍ ഒക്കെ അയാളെ ബാധിക്കും. അതുകൊണ്ടാണ് റിഫ്‌ലക്ടറുകള്‍, സ്പീഡ് ബ്രേക്കുകള്‍ ഒക്കെ റോഡുകളില്‍ സ്ഥാപിക്കുന്നത്.
/filters:format(webp)/sathyam/media/media_files/T2GDZdXp3U7MbDSjnox7.jpg)
സുരക്ഷിതനായി യാത്ര ചെയ്യുക എന്നത് പൗരന്മാരുടെ ആവശ്യവും അവകാശവുമാണ്.
പക്ഷേ എത്ര നല്ല സംവിധാനങ്ങള്‍ ഉണ്ടെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുന്നത് 'സ്മൂത്ത്' ആയുള്ള റോഡുകളിലാണ് എന്നാണ്.
അതുപോലെ അപകടത്തിന് ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്പീഡ്. നേരെ കിടക്കുന്ന, നല്ല റോഡുകളിലാണ് വാഹനങ്ങള്‍ സ്പീഡ് എടുക്കുന്നത്. അപ്പോള്‍ അവിടെയുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും അപകടത്തിലേക്ക് കൊണ്ടു പോകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us